ചെന്നൈ: ഒരിക്കല്‍ അപമാനിച്ചുവിട്ട് തനിക്കെതിരെ മുദ്രാവാക്ക്യം മുഴക്കിയ അതേ തമിഴ് മക്കള്‍ ഒടുവില്‍ ജയലളിതയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ ജയലളിതയ്ക്ക് രാഷ്ട്രീത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇണങ്ങിയും പിണങ്ങിയും എംജിആറുമായുള്ള സൗഹൃദം മുന്നോട്ട് പോകുന്നതിനിടയ്ക്കാന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ സജീവമാക്കാന്‍ എംജിആര്‍ തീരുമാനിച്ചത്…പക്ഷെ വിധി എംജിആറിന്റെ മരണത്തിലൂടെ എത്തിയതോടെ ജയലളിതയുടെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി. എം ജ ആറിന്റെ മരണത്തിനു ശേഷം എം ജി ആറിന്റെ പിന്‍ഗാമിയെന്നു സ്ഥാപിക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലൊക്കെ അപമാനിതയായി മടങ്ങാനായിരുന്നു ജയയുടെ വിധി.
എം ജി ആര്‍ മരിച്ചപ്പോള്‍ ശവമഞ്ചത്തില്‍ കയറാന്‍ എത്തിയ അമ്മു എന്ന ജയലളിതയെ വലിച്ചു നിലത്തേയ്ക്ക് എറിഞ്ഞത് രണ്ടു തവണയാണ്. എങ്കിലും എതിര്‍പ്പുകളെ ശക്തമായി നേരിട്ട് അവര്‍ വീണ്ടും വീണ്ടും ശവമഞ്ചത്തിനെ സമീപിക്കുന്നതും എന്നാല്‍ അതിലും ശക്തിയായി എം ജി ആറിന്റെ ഭാര്യ സഹോദരന്റെ പുത്രന്‍ അടങ്ങുന്ന സംഘം അവരെ വാഹനത്തില്‍ നിന്നു വലിച്ച് പുറത്തേയ്ക്കെറിയുകയായിരുന്നു. ഈ ചിത്രമാണ് പിന്നീട് ജയലളിതയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന് കരുത്ത് പകര്‍ന്നത്.
ജയയയെ പുറത്താക്കിയത് മുടിക്കുത്തിനു പിടിച്ചായിരുന്നു. തുടര്‍ന്ന് ഇവരുടെ കരണത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ രാജാജി ഹാളിനു പുറത്ത് അവരുടെ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. എം ജി ആറനു വേണ്ടി വിവാഹജീവിതം പോലും ഉപേക്ഷിച്ച ജയയയെ ആ മനുഷ്യന്റെ അവസാന നിമിഷം ഒരു നോക്കുകാണാന്‍ പോലും എം ജി ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.
മരണശേഷം എം ജി ആറിന് സമീപത്ത് തന്നെ അടക്കണമെന്നുള്ള ജയലളിതയുടെ ആഗ്രഹം സഫലമാക്കിയതിലൂടെ ഒരു പ്രതികാരം കൂടിയാണു ജയ നടത്തിയിരിക്കുന്നത്.