ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിത പോരാട്ടം ബോളീവുഡ് സിനിമയാകുന്നു; ഫൂലന്‍ദേവിയോളം ധീരയായ വനിതയെന്ന് ശേഖര്‍ കപൂര്‍

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം ഗുണ്ടകളുടെ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുന്ന ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുന്നു. ചിത്രത്തിനായി ബ്രിട്ടിഷ് ചലച്ചിത്രകാരന്‍ ഫ്രെയ്‌സര്‍ സ്‌കോട്ട് തിരക്കഥാരചന തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം ചിത്രലേഖയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ‘ഫൂലന്‍ ദേവിയോളം ധീരയായ വനിത’ എന്നു ചിത്രലേഖയെക്കുറിച്ചു സംവിധായകന്‍ ശേഖര്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ടതു ദേശീയതലത്തില്‍ ചര്‍ച്ചയായി.

ചിത്രലേഖയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിന്നറിഞ്ഞാണു ഫ്രെയ്‌സര്‍ സ്‌കോട്ട് കാണാനെത്തിയത്. മലയാളിയായ ബോളിവുഡ് താരം വിദ്യാബാലനെ നായികയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ഫ്രെയ്‌സര്‍ ‘മനോരമ’യോടു പറഞ്ഞു. ബ്രിട്ടിഷുകാരനായ ഫ്രെയ്‌സര്‍ ഇപ്പോള്‍ മുംബൈയിലാണു താമസം. അനാരോഗ്യം മൂലം ഏതാനും മാസമായി ചിത്രലേഖ ഓട്ടോ ഓടിക്കുന്നില്ല. ഭര്‍ത്താവ് ശ്രീഷ്‌കാന്ത് കണ്ണൂര്‍ ടൗണില്‍ ഓട്ടോ ഡ്രൈവറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ 2004ലാണ് എടാട്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചു തുടങ്ങിയത്. സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്നു ജോലി പലവട്ടം തടസ്സപ്പെട്ടു. ഒരിക്കല്‍ ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിച്ചു. സുഹൃത്തുക്കളും പൗരാവകാശ പ്രവര്‍ത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും അക്രമികള്‍ നശിപ്പിച്ചു.

ചിത്രലേഖയ്ക്കും ഭര്‍ത്താവ് ശ്രീഷ്‌കാന്തിനുമെതിരെ സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് പല തവണ കേസെടുത്തു. 2014-15ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടില്‍കെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്‍പിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടര്‍ന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലം കാട്ടാമ്പള്ളിയില്‍ അനുവദിച്ചു.

Top