സിനിമ നടിമാര്‍ അവഹേളിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ശക്തമായ പ്രതിഷേധം തന്നെയാണ് അഭിനേതാക്‌ളുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ഉണ്ടാകുന്നത്. നടിമാരുടെ ശരീരം പൊതു സ്വത്താണെന്ന രീതിയില്‍ കരുതുന്ന പലരും ഉണ്ട്. അത്തരത്തില്‍ തന്റെ തോളില്‍ കയ്യിടാന്‍ ശ്രമിച്ച ആരാധകനെ എതിര്‍ത്ത് വിദ്യാ ബാലന്‍ ഇത്തരം ചിന്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.
അനുവാദം ചോദിക്കാതെ തോളില്‍ കയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റിയാണ് വിദ്യ ബാലന്‍ പ്രതിഷേധിച്ചത്. പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിയ്ക്ക് ഒപ്പം കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യ.
കൊല്‍ക്കത്ത വിമാനത്തവളത്തില്‍ വച്ച് ഒരാള്‍ വിദ്യയെ സമീപിക്കുകയും ചിത്രമെടുക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം വിദ്യ നിരസിച്ചപ്പോള്‍ തോളില്‍ കൈയിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ചു. ക്ഷുഭിതയായ വിദ്യ അയാളെ തട്ടിമാറ്റി നടന്നകന്നു.
‘ഒരാളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ഒരു സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ദേഷ്യം വരും. നടിമാര്‍ പൊതുസ്വത്തല്ലെന്ന് എല്ലാവരും മനസ്സിലാക്കണം’- സംഭവത്തിന് ശേഷം വിദ്യ പ്രതികരിച്ചു.