വിദ്യ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് തരിപ്പണമായി

മലയാളിയും ബോളിവുഡ് താരവും ആയ വിദ്യ ബാലന്‍ സഞ്ചരിച്ച കാര്‍ അപടകടത്തില്‍ തകര്‍ന്നു. നടിക്ക് പരിക്കൊന്നും ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലേക്കുള്ള യാത്രക്കിടെ വിദ്യയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെങ്കിലും വിദ്യ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. മലയാളിയായ വിദ്യ ബാലന്‍ ബോളിവുഡിലെ തിരക്കേറിയ താരമാണ്. തുമാരി സുലു എന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു റേഡിയോ ജോക്കി ആയിട്ടാണ് വിദ്യ ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഗേ രഹോ മുന്നാ ഭായി എന്ന ചിത്രത്തിലും വിദ്യ റേഡിയോ ജോക്കി ആയി അഭിനയിച്ചിരുന്നു.

Top