
തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം.തമിഴ്നാട്ടില്‍ 100 ഏക്കര്‍ അനധികൃത സ്വത്ത് ജേക്കബ് തോമസ് വാങ്ങിക്കൂട്ടിയെന്നാണ് ഇയാള്‍ പരാതി നല്‍കിയത്. സത്യന്‍ നരവൂര്‍ എന്നയാളുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.
രണ്ടു മാസത്തെ അവധിക്ക് ശേഷം സര്‍വിസില്‍ തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി ഇന്ന് നിയമിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ.എം.ജി. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഐ.എം.ജി ഡയറക്ടറായിരുന്ന ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡി.ജി.പിയായി ചുമതലയേറ്റത്.
ജൂണ്‍ 30ന് ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്. എന്നാല്‍, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടു വരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താല്‍പര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താല്‍പര്യമുണ്ടെങ്കിലും പാര്‍ട്ടിയെ മറികടന്ന് എന്ത് ചെയ്യാന്‍ കഴിയുമെന്നത് കണ്ടറിയണം.
ലോക്നാഥ് ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാര്‍ട്ടിയുടെ താല്‍പര്യം കണ്ടറിഞ്ഞ് ബെഹ്റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരികയാണെങ്കില്‍ സെന്‍കുമാറിെന്‍റ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അദ്ദേഹം കൈക്കൊണ്ട നടപടികള്‍ യുഡിഎഫിനെ പോലെ എല്‍ഡിഎഫിനെയും, പ്രത്യേകിച്ച് സിപിഎമ്മിനെയും വിഷമിപ്പിച്ചിരുന്നു. അതിനാലാണ് സുപ്രധാന തസ്തികകളില്‍ ഒന്നിലും അദ്ദേഹത്തെ നിയമിക്കാത്തതെന്നാണ് സൂചന. ഹൈക്കോടതിയില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളുണ്ടായപ്പോഴാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനോട് ഒരുമാസത്തെ അവധിയില്‍ പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പിന്നീട് അവധി നീട്ടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടരമാസത്തോളം അദ്ദേഹം വിട്ടുനിന്നത്.
സെന്‍കുമാര്‍ കഴിഞ്ഞാല്‍ സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസാണ്. അദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തോട് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അവധിയിലിരിക്കെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ സര്‍ക്കാരിന്റെ അനുമതി കൂടാതെ എഴുതി പ്രസിദ്ധീകരിച്ചെന്ന പരാതി ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ രണ്ടരമാസത്തെ അവധിക്കുശേഷം സര്‍വീസില്‍ മടങ്ങിയെത്തിയ ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ആദ്യവെടി പൊട്ടിച്ചു. വിജിലന്‍സില്‍ നിന്നു തന്നെ മാറ്റിയതിന്റെ കാരണങ്ങള്‍ പിന്നീടു പറയാമെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.
ഈ സ്ഥാനത്ത് കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്നാണ് ചുമതലയേറ്റ ശേഷം ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇപ്പോള്‍ താന്‍ കൂട്ടിലല്ല. വിജിലന്‍സ് തലപ്പത്തുനിന്ന് മാറ്റാനുള്ള കാരണങ്ങള്‍ പിന്നീട് പറയാം. സര്‍ക്കാരാണോ താനാണോ അതാദ്യം പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.