
കോട്ടയം :ആനക്കൊമ്പ് കേസില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ കുടുങ്ങുമോ ?താരത്തിനെതിരായ കേസില്‍ വിജിലന്‍സ് കോടതി അടുത്ത ആഴ്ച്ച വിധി പറയും .അടുത്തമാസം നാലിനു വിധി പറയും. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന് മോഹന്‍ലാലിനൊപ്പം രണ്ടു പേരെക്കൂടി വിജിലന്‍സ് കോടതി എതിര്‍കക്ഷികളാക്കി. വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി.ഹരികുമാര്‍, സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജെ.മാര്ട്ടിന് ലോവല്‍ എന്നിവരെയാണ് എതിര്‍കക്ഷികളാക്കിയത്. വാദത്തിനിടയിലാണ് ഇവര്‍ കൂടി എതിര്‍കക്ഷികളാവേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടിയത്.
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആദായവകുപ്പ് കേസെടുത്തശേഷം മാത്രമാണ് ആനക്കൊമ്പുകള്‍ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നു സ്ഥാപിക്കാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. നിയമപരമായി ഇതു നിലനില്‍ക്കില്ലെന്നുമാണ് വാദം. മന്ത്രിയും മോഹന്‍ലാലും കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 10 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററേയും മറ്റുള്ളവരേയും കൂടി എതിര്‍കക്ഷിയാക്കുന്നത്.മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍ നടപടിയുണ്ടായില്ലെന്ന് കാട്ടി മുന്‍മന്ത്രി തിരുവഞ്ചൂരിനെയും മോഹന്‍ലാലിനെയും പ്രതികളാക്കിയാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഴിമതി നിരോധന നിയമ പ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒന്നാം പ്രതിയായും മോഹന്‍ലാല്‍ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡിഎഫ്ഒ, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പൊലീസ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന് എന്നിവരാണ് ഹര്‍ജിയിലെ മറ്റ് പ്രതികള്‍.മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. എന്നാല്‍ സംഭവത്തില്‍ എഫ്ഐആര്‍ ഇടാനോ മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കാനോ വനംവകുപ്പോ പൊലീസോ തയ്യാറായിട്ടില്ലെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്ന് പറയുമ്പോഴും അത് നിയമപരമായി കുറ്റകരമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിന്റെ തന്നെ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുമാണ് കണ്ടെടുത്തതെന്നും നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണെന്നും കഴിഞ്ഞ 50 മാസമായി ഇഴഞ്ഞുനീങ്ങുന്ന കേസിലൂടെ മോഹന്‍ലാലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നുവരുന്നതെന്നും ഹര്ജിക്കാരന് പറയുന്നു.

Mohanlal all set for legal action against troll pages-Onlookers Media
ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ.പൗലോസ് ആണ് പരാതിക്കാരന്.ആനക്കൊമ്പ് പണം കൊടുത്തുവാങ്ങുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് കാണിച്ചാണ് ഹര്‍ജി. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പ് പിടിച്ചത്. പിന്നീട് കേസ് വനം വകുപ്പിന് കൈമാറി. കോടനാട് റെയ്ഞ്ചിലെ മേക്കപ്പാലം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതി ഉന്നതനായതിനാല്‍ കേസ് പിന്‍വലിക്കുകയും തൊണ്ടി വീട്ടില്‍ തന്നെ സൂക്ഷിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു എന്നാണ് പൗലോസിന്റെ പരാതി. സാധാരണക്കാരനാണെങ്കില് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്ന കേസില്‍ സര്‍ക്കാരും വനം വകുപ്പും ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.