
കൊച്ചി:ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോം ജോസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.ചവറയിലെ കെഎംഎംഎല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇവിടെയ്ക്ക് മഗ്നീഷ്യം വാങ്ങിയ വകയില്‍ വന്‍തിരിമറി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.ടണ്ണിന് 1,83,000 രൂപയ്ക്ക് വാങ്ങേണ്ടിടത്ത് 3,42,000 രൂപ നല്‍കിയാണ് മഗ്നീഷ്യം വാങ്ങിയതെന്നാണ് കണ്ടെത്തല്‍.അഞ്ചുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ-ടെന്‍ഡര്‍ വേണമെന്ന നിയമവും ടോം ജോസ് എം.ഡിയായിരിക്കെ കെഎംഎംഎല്‍ ലംഘിച്ചുവെന്നും പരാതിക്കാരനായ ജോയി കൈതാരം ചൂണ്ടിക്കാട്ടിയിരുന്നു.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളും മറ്റും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു അന്വേഷണവും ടോം ജോസിനെതിരെ നടക്കുന്നുണ്ട്.ഐഎഎസുകാരെ അഴിമതി ആരോപണങ്ങളില്‍ കുരുക്കാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നതായി ഐഎഎസ് അസോസിയേഷന്‍ പരാതി നല്‍കിയതിനു പിന്നാലെ ഐഎഎസ് അസോസിയേഷന്‍ നേതാവ് ടോം ജോസിനെതിരെ അന്വേഷണം.
മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗ ജില്ലയില്‍ അന്‍പതേക്കര്‍ വാങ്ങിയ സംഭവത്തില്‍ ലഭിച്ച പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി ആരോപണങ്ങളില്‍ കുരുങ്ങാത്തവര്‍ അന്വേഷണത്തെ ഭയപ്പെടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതായത് മറ്റ് ഐഎഎസുകാര്‍ക്കെതിരെയും വൈകാതെ അന്വേഷണം പ്രഖ്യാപിക്കുമെന്നു ചുരുക്കം.
വ്യവസായവകുപ്പു സെക്രട്ടറി പിഎച്ച് കുര്യനെതിരെ മലബാര്‍ സിമന്റ്‌സ് കേസില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഐഎഎസ്-ഐപിഎസ് പടല പിണക്കത്തിന്റെ ഭാഗമാണ് ഐഎഎസുകാര്‍ക്കെതിരെ കൂട്ടത്തോടെ ഉയരുന്ന ആരോപണങ്ങള്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ടോംജോസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അനുകൂലമല്ല കാര്യങ്ങള്‍…
അതിനിടെ ഐഎഎസ്സുകാര്‍ ജേക്കബ് തോമസിനെതിരെ നല്‍കിയ പരാതിയില്‍ മറ്റൊരു നടപടിയും വേണ്ടെന്ന് പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഐഎഎസുകാരെ പിണക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും പിണറായി വഴങ്ങിയില്ല. തന്റെ സര്‍ക്കാരിന്റെ ഇമേജില്‍ ജേക്കബ് തോമസ് വഹിക്കുന്ന പങ്ക് ചില്ലറയല്ലെന്ന് പിണറായിക്കറിയാം.
ഐഎഎസുകാരിലുള്ള ആദര്‍ശവാന്‍മാര്‍ക്ക് ഒരു പ്രശ്‌നവും വരില്ലെന്ന് പിണറായി ഉറപ്പു നല്‍കി. തന്നെ വന്നു കണ്ട ഐഎഎസുകാരോട് പിണറായി വിജയന്റെ സമീപം അനുകൂലമായിരുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്.