തൃശ്ശൂര്‍ :മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ എഫ്‌ഐആര്‍ എടുക്കാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും തുല്യനീതി അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ ഉത്തരവുണ്ടാകും, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും കോടതി പരാമര്‍ശമുണ്ടായി റിപ്പോര്‍ട്ടല്‍ ചാനല്‍ വെളിപ്പെടുത്തി .
സോളാര്‍കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത എസ് നായര്‍ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ പിഡി ജോസഫ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
സര്‍ക്കാര്‍ അഭിഭാഷകന്റെ വാദങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. രണ്ടു ദിവസം മുമ്പ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് ബാബു രാജിവച്ചത്. മന്ത്രിസഭയുടെ തന്നെ രാജിയിലേക്കാണ് ഇന്നത്തെ ഉത്തരവ് സൂചനയാകുന്നത്.
പരാതികള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പോലിസാണെന്നും വിജിലന്‍സ് ജഡ്ജി പറഞ്ഞു. ഈ വിധിയോടെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും വൈദ്യൂതിമന്ത്രിയും പ്രതിയാവുന്ന അവസ്ഥായാണുള്ളത്. വിജിലന്‍സ് കോടതി പ്രാരംഭ വാദത്തില്‍ തന്നെ മുഖ്യമന്ത്രിക്കും മറ്റൊരു മന്ത്രിക്കുമെതിരേ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഉത്തരവിടുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണെന്ന് നിയമവിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ആരോപണങ്ങളില്‍ അധിക്ഷേപിച്ച് പുറത്താക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നെ പുറത്താക്കേണ്ടത് ജനകീയ കോടതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.