കോട്ടയം: മറ്റക്കര ടോംസ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിദ്യാഭ്യാസ മന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേ സമയം കോളേജിന് വ്യാജ അനുമതി പത്രം ലഭിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ സാങ്കേതിക സര്‍വ്വകലാശാല നടപടി തുടങ്ങി.
സാങ്കേതിക സര്‍വ്വകലാശാലാ രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. വ്യാജ അഫിലിയേഷന്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാട് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
വ്യാജ അഫിലിയേഷനുമായി ബന്ധപ്പെട്ട് രണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരോടും അക്കാദമിക് ഡയറക്ടരോടും സാങ്കേതിക സര്‍വകലാശാലാ വിശദീകരണം ചോദിച്ചു. 201617 അധ്യയന വര്‍ഷം അഫിലിയേഷനു വേണ്ടി ടോംസ് കോളേജ് സര്‍വകലാശാ ശലയെ സമീപിചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സര്‍വകലാശാല അപേക്ഷയില്‍ തീരുമാനം എടുത്തില്ല. രജിസ്ട്രാര്‍ തെളിവെടുപ്പിനായി കോളേജില്‍ എത്തിയപ്പോള്‍ കോളേജധികൃതര്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. സീ ലലാ, യു ആര്‍ കോഡോ ഇല്ലാത്തതായിരുന്നു സര്‍ട്ടിഫിക്കറ്റ്. സര്‍വ്വകലാശാലയില്‍ നിന്നും മെയില്‍ വഴി ലഭിച്ചെന്ന് കോളെജ് അധികൃതര്‍ വാദിക്കുകയും ചെയ്തു. ഇത്തരമൊരു അനുമതി പത്രം നല്‍കി ഇല്ലെന്ന് രജിസ്ട്രാര്‍ സ്ഥിരീകരിച്ചതോടെയാണ് സര്‍വകലാശാല നടപടി തുടങ്ങിയത്.