കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധന. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ വിശദമായ വാദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്നാണ് പരാതി. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേയും ആനക്കൊമ്പ് കൈമാറിയവര്‍ക്കെതിരേയു അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിലപാടിലാണ് കോടതി. അന്വേഷണത്തില്‍ തെളിവ് കണ്ടെത്തിയാല്‍ കടുത്ത നടപടികളെടുക്കാന്‍ കോടതി തയ്യാറാവും. വിജയങ്ങളുടെ കൊടുമുടുയില്‍ നില്‍ക്കെ എത്തിയ കോടതി ഉത്തരവ് കനത്ത തിരിച്ചടിയായി.
2011 ഡിസംബറിലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെടുത്തത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പിടികൂടിയത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെന്നും ഉടമസ്ഥാവകാശം മോഹന്‍ലാലിന്റെ പേരിലല്ലെന്നും തെളിയുകയായിരുന്നു. ലൈസന്‍സ് സുഹൃത്തുക്കളുടെ പേരിലാണെന്നും ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് താരം അപേക്ഷയും നല്‍കിയിട്ടുണ്ടായിരുന്നു.
എന്നാല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 13 ജോഡി ആനക്കൊമ്പുകളാണ് റെയ്ഡില്‍ പിടികൂടിയതെന്നും ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി ധരിപ്പിച്ചിട്ടില്ലെന്നുമാണ് പൈതൃക മൃഗ സംരക്ഷണ സമിതിയുടെ സെക്രട്ടറി വി.കെ വെങ്കിടാചലം പറയുന്നത്. അഞ്ച് വര്‍ഷമായി തുടരുന്ന കേസിന് ഇതുവരെ വിശദമായ ചാര്‍ജ് ഷീറ്റ് പോലും സംസ്ഥാന വനം വകുപ്പ് നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിയമം എല്ലാവര്‍ക്കും ഒന്നാണെന്നും അവിടെ താരം എന്ന് വേര്‍തിരിവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/