സ്ത്രീകള്‍ ദൗര്‍ബല്യമായ കോടീശ്വരന്‍; ബന്ത്യന്‍ ബിസിനസ് ലോകത്തിലെ രാജാവായിരുന്ന മല്യയുടെ പതനം ഇങ്ങനെ

ഇന്ത്യയുടെ സമ്മര്‍ദം ഫലം കണ്ടിരിക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍നിന്ന് 9,000 കോടി രൂപയുടെ വായ്പകളെടുത്തു തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങിയ കിങ്ഫിഷര്‍ മുതലാളിയെ ഇന്ത്യയുടെ ആവശ്യപ്രകാരം ബ്രിട്ടന്‍ അറസ്റ്റ് ചെയ്തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഈ മഹാ തട്ടിപ്പുവീരനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ആഡംബരത്തിന്റെ പര്യായമായിന്നു മല്യയെന്ന മദ്യമുതലായിളുടെ ജീവിതം. ഒരിക്കല്‍ ഇന്ത്യന്‍ ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു വിജയ് മല്യ. ഈ കര്‍ണാടക ബ്രഹ്മണന്‍ കൈവയ്ക്കാത്ത മേഖലകളില്ലായിരുന്നു. മദ്യ, വിമാന, ക്രിക്കറ്റ് ടീം എന്നുവേണ്ട ഒട്ടുമിക്ക രംഗത്തും ‘കിംഗ്‌സ് ഓഫ് ഗുഡ് ടൈംസ് ‘ കടന്നുചെന്നു. 28ാം വയസില്‍ പിതാവിന്റെ മരണശേഷം (സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി ഉയര്‍ന്നിരുന്നു) യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിട്ടാണ് മല്യയുടെ കടന്നുവരവ്. അതുവരെ പരമ്പരാഗത ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുബി ഗ്രൂപ്പിന് പിന്നീട് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയ മല്യയ്ക്ക് ബലഹീനതകളും ഏറെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളായിരുന്നു മല്യയുടെ പ്രധാന ദൗര്‍ബല്യങ്ങള്‍. സുന്ദരികളായ സ്ത്രീകളെ സുഹൃത്തുക്കളായി ലോകമെങ്ങും കറങ്ങുകയായിരുന്നു അദേഹത്തിന്റെ പ്രധാന ഹോബി. കോല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ മല്യയുടെ ഈ കമ്പം ചര്‍ച്ചാവിഷയമായിരുന്നു. 1986ലായിരുന്നു മല്യയുടെ ആദ്യ വിവാഹം. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസായിരുന്ന സമീറാ ത്യാബ്ജിയായിരുന്നു ജീവിതത്തിലേക്ക് കടന്നെത്തിയത്. ഈ ബന്ധത്തില്‍ പിറന്നതാണ് സിദ്ധാര്‍ഥ് മല്യ. എന്നാല്‍, സിദ്ധാര്‍ഥിന്റെ ജനനത്തിനു പിന്നാലെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. പിന്നീട് ബിസിനസും കറക്കവുമായി ജീവിച്ച മല്യ ഒരിക്കല്‍ക്കൂടി വിവാഹിതന്റെ റോളിലെത്തി. അയല്‍ക്കാരിയായിരുന്ന രേഖയെയാണ് രണ്ടാംവിവാഹത്തില്‍ ഒപ്പംകൂട്ടിയത്. ഇതില്‍ ലൈല, കബീര്‍ എന്നിങ്ങനെ രണ്ടു മക്കള്‍.

മല്യ ഗ്രൂപ്പിനുള്ളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയത് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരുടെ സമരത്തോടെയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ 2012 ല്‍ സമരം നടത്തി. ആദായനികുതി വകുപ്പ് കെഎഫ്എയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഒക്‌ടോബറില്‍ സര്‍ക്കാര്‍ കെഎഫ്എയുടെ ലൈസന്‍സ് റദ്ദാക്കി. യുണൈറ്റഡ് സ്പിരിറ്റിലെ ഭൂരിഭാഗം ഓഹരികളും വാങ്ങാമെന്നു ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ സമ്മതിച്ചു. 2014 ല്‍ യുണൈറ്റഡ് ബാങ്ക് യുണൈറ്റഡ് ബുവറീസ് ഹോള്‍ഡിങ്‌സിനെ ബോധപൂര്‍വം കടം തിരിച്ചടയ്ക്കാത്ത കമ്പനിയായി പ്രഖ്യാപിച്ചു. 2015 ല്‍ ഡിയാജിയോ യുണൈറ്റഡ് സ്പിരിറ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ബാങ്കുകള്‍ കടം തിരിച്ചുകിട്ടാനുള്ള നടപടികള്‍ക്കായി ട്രിബ്യൂണലിനെ സമീപിച്ചതോടെ മല്യയുടെ സാമ്രാജ്യം ഇളകിതുടങ്ങി.

Top