ഇരുപത്തിനാാലാം വയസില്‍ ഞാന്‍ കാണിച്ച മണ്ടത്തരം നീ ചെയ്യരുത്; യുവനടന്‍ റോഷനെ ഉപദേശിച്ച് ഇളയ ദളപതി

ഭൈരവ സിനിമയുടെ ചിത്രീകരണത്തിനിടെ ഇളയദളപതി വിജയ് നല്‍കിയ ‘വിവാഹ ഉപദേശം’ വെളിപ്പെടുത്തി യുവനടന്‍ റോഷന്‍. ഷൂട്ടിംഗ് ഇടവേളയില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ രസകരമായ അനുഭവം ചാനല്‍ പരിപാടിയിലൂടെയാണ് റോഷന്‍ പങ്കുവെച്ചത്.

30ാം വയസില്‍ മാത്രമേ വിവാഹം ചെയ്യാവൂയെന്നും അതിന് മുന്‍പ് ജീവിതം ആഘോഷമാക്കണമെന്നും തന്നോട് വിജയ് നിര്‍ദേശിച്ചെന്ന് റോഷന്‍ പറയുന്നു. താന്‍ 24ാം വയസിലാണ് വിവാഹം കഴിച്ചതെന്നും എന്നാല്‍ നീ ആ മണ്ടത്തരം കാണിക്കരുതെന്നും വിജയ് തന്നോട് പറഞ്ഞെന്ന് റോഷന്‍ പറയുന്നു. അന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നെന്നും വിജയ് റോഷനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ജീവിതം ആഘോഷിക്കേണ്ട കാലയളവാണ് 20 മുതല്‍ 30 വയസു വരെ. എനിക്കതിന് സാധിച്ചില്ല. അതുകൊണ്ട് നീ പരമാവധി ആഘോഷിക്കുക. അതിന് ശേഷം മാത്രമേ വിവാഹം ചെയ്യാവൂ.’ വിജയ് പറഞ്ഞതായി റോഷന്‍ പറയുന്നു.

Top