വിക്രം സിനിമ ഐ നിര്‍മ്മിക്കാന്‍ ലോണെടുത്ത നിര്‍മ്മാതാവ് കുത്തുപാളയെടുത്തു; 35 കോടിയുടെ സ്വത്തുക്കള്‍ ബാങ്ക് ലേലത്തിന് വച്ചു

വിക്രംശങ്കര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഐ വന്‍വിജയമാണെന്നായിരുന്നു പ്രചരണം പക്ഷെ സിനിമ നിര്‍മ്മിച്ച നിര്‍മ്മാതാവ് കുത്തുപാളയെടുത്തുവെന്നതാണ് സത്യം.ഓസ്‌കര്‍ രവിചന്ദ്രന് വലിയ നഷ്ട മായിരുന്നു ഐ സമ്മാനിച്ചത്.

ഐ നിര്‍മിക്കാനായി രവിചന്ദ്രന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ വീടും ഓഫീസും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഇപ്പോള്‍ രവിചന്ദ്രന്റെ പേരിലുള്ള 35 കോടിയുടെ സ്വത്തുക്കള്‍ വില്‍ക്കാനുണ്ടെന്ന് ബാങ്ക് പത്ര പരസ്യം നല്‍കിയിരിക്കുകയാണ്. വാര്‍ത്ത കണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ചെട്ടിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ നിര്‍മാണത്തിനായി ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും 95.75 കോടി രൂപയാണ് രവിചന്ദ്രന്‍ ലോണ്‍ എടുത്തിരുന്നത്. തുടര്‍ന്ന് ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

തമിഴകത്തെ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് എന്നാണ് ഓസ്‌കര്‍ രവിചന്ദ്രനെ വിശേഷിപ്പിക്കുന്നത്. അന്യന്‍, വേലായുധം, ദശാവതാരം, ഐ, ഭൂലോകം എന്നീ ചിത്രങ്ങള്‍ നിര്‍മി ച്ച അദ്ദേഹം ഇപ്പോള്‍ കിടപ്പാടം പോയ ആളായി.

Top