![](https://dailyindianherald.com/wp-content/uploads/2016/11/velaldd.png)
കണ്ണൂര്‍: ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്നത് ഹോബിയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് അധികവും. മാന്യമായ ശമ്പളവും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി ജീവിതം സുരക്ഷിതമാക്കിയ ഇവര്‍ ജനങ്ങളെ ശത്രുക്കളെ പോലെയാണ് കാണുന്നത്. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ ഇത്തരത്തിലുള്ള നിരവധി പേരെ കാണാം. അത്തരമൊരു ജനവിരുദ്ധ ഓഫീസായി മാറുകയാണ് കണ്ണൂര്‍ ജില്ലയിലെ വെള്ളാട് വില്ലേജ് ഓഫിസ്.
അവിടെയെത്തുന്ന സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി വാങ്ങുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വില്ലേജോഫിസാണിത്. നേരത്തെ തന്നെ നാട്ടുകാരുടെ പരാതിക്കിടയാക്കിയ ഈ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഒരു പ്രവാസിയും പരാതി കൊടുത്തതോടെയാണ് വെള്ളാട് വില്ലേജ് ഓഫിസ് വീണ്ടും ചര്‍ച്ചയായത്. ചെറിയൊരു കാര്യത്തിനുപോലും ജനങ്ങളെ എങ്ങിനെ ബുദ്ധിമുട്ടിയ്ക്കാം എന്ന ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കര്‍ഷകരും സാധാരണ ജനങ്ങളും താമസിക്കുന്ന ഇവിടെ കൈക്കൂലി വാങ്ങാനുള്ള അടവുകളാണ് ഈ ബുദ്ധിമുട്ടിക്കല്‍. ആരെങ്കിലും കൈക്കൂലി കൊടുക്കാന്‍ തയ്യാറായ്യില്ലെങ്കില്‍ അവരുടെ കാര്യം കട്ടപ്പൊക.നേരേ പോകേണ്ടതിന് പകരം വളഞ്ഞവഴി നടത്തി ബുദ്ധിമുട്ടിയ്ക്കും. 50 രൂപ നികുതിയടയ്ക്കാന്‍ ആയിരം രൂപ ചിലവാക്കേണ്ടിവരും.അത് കൊണ്ട് തനെ പലരും ഇവരുടെ ഭീഷണിയ്ക്ക് വഴങ്ങി കാര്യം നടത്തുകയാണ് പതിവ്.
കഴിഞ്ഞ ദിവസം നികുതിയടയ്ക്കാനെത്തിയ പ്രവാസി മലയാളിയ്ക്കുണ്ടായ ദുരനുഭവമാണ് മന്ത്രിയ്ക്ക് പരാതി നല്കുന്നതരത്തിലേയ്ക്ക് കാര്യങ്ങള്‍ നിങ്ങിയത്. ദിവസങ്ങളോളം വില്ലേജ് ഓഫീസ് കയ്യറിയിറങ്ങി നടന്നിട്ടും കാര്യം നടക്കാതായതോടെ മന്ത്രിയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. മന്ത്രി പറഞ്ഞാലൊന്നും നടക്കില്ല ,മന്ത്രിയല്ല കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു പ്രവിണെന്ന ജീവനക്കാരന്റെ ഭീഷണി.എന്തിനാ ഇത്ര കഷ്ടപ്പെട്ട് നികുതി അടക്കേണ്ട ആവശ്യമില്ലെന്നാണ് ഇയാള്‍ പറയുന്നത്.
എന്നാല്‍ മന്ത്രിയോടല്ല ആരോടും പരാതി പറഞ്ഞിട്ടും കാര്യമില്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് തങ്ങളാണെന്ന അഹങ്കാരം നിറഞ്ഞ മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. ഇതോടെയാണ് കാര്യങ്ങള്‍ വിശദീകരിച്ച് പ്രവാസി മലയാളി പരാതി നല്‍കിയത്.
2013 -ല്‍ നികുതി അടച്ചു വാങ്ങിയ സ്ഥലത്തിന്റെ സ്ഥലത്തിന് 52 രൂപ നികുതിയടയ്ക്കാന്‍ ചെന്നപ്പോള്‍ പൊതു തിരച്ചില്‍ അപേക്ഷ കൊടുത്താല്‍ മാത്രമേ നികുതി അടയ്ക്കാന്‍ കഴിയൂ എന്നാണ് ജീവനക്കാരായ ഗോവിന്ദന്, പ്രവീണ്‍ എന്നിവരുടെ ധിക്കാരം നിറഞ്ഞ നിലപാടെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ 52 രൂപയുടെ നികുതിയടയ്ക്കാന്‍ 1500 രൂപ അധികം ചിലവാക്കേണ്ടി വന്നു. എന്തിനാണ് നിങ്ങള്‍ കരമടയ്ക്കുന്നതെന്നാണ് ജീവനക്കാരനായ പ്രവീണിന്റെ ചോദ്യം. സര്‍ക്കാരിന് നികുതിയടയ്ക്കുന്നത് പോലും തടസപ്പെടുത്താണ് ഈ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ ശ്രമിക്കുന്നത്.
രണ്ടാഴ്ച്ചയോളം ഇതിനു പിന്നാലെ നടത്തിച്ച് ബുദ്ധിമുട്ടിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഭൂമിയുടെ നികുതിയടയ്ക്കാന്‍ ചെന്നപ്പോള്‍ വീണ്ടും ഇതേ പല്ലവി തന്നെയാണെന്ന് പ്രവാസി മലയാളി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നല്കിയ പരാതില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് വില്ലേജ് ഓഫിസറോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു.
ദിവസും പതിനായിരങ്ങള്‍ കൈക്കൂലി വാങ്ങി തടിച്ചുകൊഴുത്ത ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി ജീവനക്കാരുണ്ടായിട്ടും ഓഫിസ് സമയത്ത് പലപ്പോഴും വില്ലേജ് ഓഫീസ് അടഞ്ഞു തന്നെയായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. കൈക്കൂലിയുമായി ചെന്നാല്‍ മാത്രമേ കാര്യം നടക്കൂഎന്ന് പച്ചയ്ക്ക് പറയുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.