മൊയ്തീന്റെ സംവിധായകന്‍ വിമലിന് സിനിമയെകുറിച്ച് ഒരു ചുക്കും അറിയില്ല; പ്രതിഫലം നല്‍കാതെ വഞ്ചിച്ചു

സംസ്ഥാന സിനിമാ അവാര്‍ഡിന് ശേഷം ‘ എന്ന് നിന്റെ മൊയ്തിന്‍ ‘ ടീമിലുണ്ടായ വിവാദങ്ങള്‍ വീണ്ടും തെരുവിലെത്തി. താന്‍ സംഗീതം നല്‍കിയ ഗാനങ്ങല്‍ പൃഥ്വിരാജ് ഇടപ്പെട്ട് മാറ്റി എന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് സംഗീത സംവിധായനായിരുന്നു. ഇതിന് സംവിധായകന്‍ വിമല്‍ മറുപടിയും നല്‍കി ഇതോടെ വിവാദം കത്തിയകയറി ഇപ്പോള്‍ സംവിധായകന്‍ വിമലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആര്‍ ജെ രാജന്‍ ഉന്നയിക്കുന്നത്.

സിനിമാ ചിത്രീകരണത്തില്‍ ഒരു ചുക്കും അറിയാത്ത വിമലിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തെങ്കിലും വഞ്ചന മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആര്‍.ജെ. രാജന്‍ പറഞ്ഞു. ഒന്നു മുതല്‍ നൂറ്റി പതിനൊന്ന് സീന്‍ വരെ എഴുതിയ ഒരു പുസ്തകമായിരുന്നു വിമലിന്റെ അടുത്ത് ആകെയുണ്ടായിരുന്നത് . ഇതിനെ ഷോട്ട് ബൈ ഷോട്ടാക്കി മാറ്റി ഡിജിറ്റല്‍ സറ്റോറിയാക്കിയത് താനാണെന്ന് രാജന്‍ വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമലിന് സിനിമയെ കുറിച്ച് ഒരു ചുക്കും അറിയില്ല. തിരക്കഥ ഗ്രാഫിക്‌സ് തയ്യാറക്കല്‍ തുടങ്ങി ഷൂട്ടിംഗ് സ്‌ക്രിപ്റ്റ്, ലൈറ്റ്, കാമറാ ആംഗിള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും താനാണ് ചെയ്തതെന്നും ആര്‍ജെ രാജന്‍ പറയുന്നു. എല്ലാം സഹായവും ചെയ്തു കൊടുത്തതിന് വഞ്ചന മാത്രമാണ് പ്രതിഫലമായി കിട്ടിയത്. സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടും പ്രതിഫലം തരാതെ സംവിധായകന്‍ ആര്‍.എസ് വിമല്‍ വഞ്ചിച്ചു. തനിക്കൊപ്പം സഹായികളായിരുന്ന രണ്ട് യുവാക്കള്‍ക്കും വിമലിന്റെ ചതിയിലൂടെ പ്രതിഫലം ഒന്നും ലഭിക്കാതെ നിരാശയോടെ തിരിച്ചുപോകേണ്ടിവന്നുവെന്നും രാജന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

2014 ഓഗസ്റ്റ് 14നാണ് സിനിമയുടെ ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2014 സപ്തംബര്‍ 19ന് റിലീസ്. സപ്തംബര്‍ 18 വരെ താന്‍ സിനിമയുടെ ഓരോ പ്രവര്‍ത്തനത്തിലും ഒപ്പമുണ്ടായിരുന്നെങ്കിലും റിലീസോടെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവര്‍ക്കുപോലും പ്രതിഫലം നല്‍കിയില്ലെന്നും രാജന്‍ പറയുന്നു. നിര്‍മാതാവ് നേരിട്ട് ശമ്പളം തരാന്‍ തയ്യാറായിരുന്നെങ്കിലും വിമല്‍ ഇടപെട്ട് തടയുകയും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വരുന്ന പണംപോലും വീതം വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നും രാജന്‍ പറയുന്നു.

അഞ്ചര കോടി ബഡ്ജറ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയതെങ്കിലും അവസാനഘട്ടമായപ്പോഴേക്കും പന്ത്രണ്ട് കോടിയായെന്നാണ് വിമല്‍ കണക്ക് അവതരിപ്പിച്ചതെന്ന് രാജന്‍ പറയുന്നു. അഞ്ചരക്കോടികൊണ്ട് തീര്‍ക്കാവുന്ന സിനിമയ്ക്ക് വിമല്‍ കള്ളക്കണക്ക് എഴുതിയുണ്ടാക്കിയെന്നാണ് രാജന്റെ ആരോപണം. സിനിമ റിലീസ് ആകുന്നതിന് തൊട്ടുമുമ്പ്, 2015 ഓഗസ്റ്റില്‍ വിമല്‍ ഒഡി കാര്‍ ബുക്ക് ചെയ്തു. വീട് നിര്‍മാണം അടക്കമുള്ളവ നടന്നു. എന്നാല്‍ തനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പ്രതിഫലം നല്‍കാന്‍ തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ ആ സിനിമയുടെ സംവിധായകന്‍ വിമലാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അയാള്‍ക്ക് കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല. പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒട്ടും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല വിമലിന്റേത്. എല്ലാ വര്‍ക്കുകളും അതുകൊണ്ട്തന്നെ ഞങ്ങളാണ് ചെയ്തുതീര്‍ത്തത്. സിനിമ മികച്ചതാകണമെന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. തിരക്കഥ ഗ്രാഫിക്‌സ് തയ്യാറക്കല്‍ തുടങ്ങി ഷൂട്ടിംഗ് സ്‌ക്രിപ്റ്റ്, ലൈറ്റ്, കാമറാ ആംഗിള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും താനാണ് ചെയ്തതെന്നും രാജന്‍ പറയുന്നു.

പ്രതിഫലം തന്നില്ലെന്ന് മാത്രമല്ല, എറണാകുളത്തെ ഒരു സുഹൃത്തില്‍നിന്ന് വിമല്‍ ആവശ്യപ്പെട്ടപ്രകാരം വാങ്ങികൊടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചുതരാന്‍ പോലും വിമല്‍ തയ്യാറായില്ലെന്നും രാജന്‍ ആരോപിക്കുന്നു. ഇതില്‍ കൂടുതല്‍ ഗൗരവമേറിയ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. വിമലിന്റെ കപടമുഖം പിച്ചികീറണമെന്നും തനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അടുത്തു തന്നെ ഒരു മലയാള സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ട് തല്‍ക്കാലം അതിനു മുതിരുന്നില്ലെന്നും സിനിമ പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും രാജന്‍ പറഞ്ഞു.

തമിഴ് സിനിമയിലെ തിരക്കുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ആര്‍.ജെ. രാജന്‍. മണിരത്‌നം അടക്കമുള്ള പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച സിനിമാ പ്രവര്‍ത്തകന്‍. പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് സംവിധായകനെ സഹായിക്കുകയെന്നതാണ് ഇവരുടെ ടീമിന്റെ പ്രവര്‍ത്തനം. വിമലിന്റെ സുഹൃത്താണ് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞതെന്നും തുടര്‍ന്ന് വിമല്‍ സംസാരിച്ച് സഹായം തേടുകയുമായിരുന്നെന്ന് രാജന്‍ പറയുന്നു. തമിഴില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരായ വിഷ്ണു ആനന്ദ്, മനോഹര്‍ എന്നിവരും ചേര്‍ന്നാണ് രാജന്‍ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ വര്‍ക്ക് ഏറ്റെടുത്തത്. തമിഴിലൊക്കെ പതിവാണെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ചീഫ് അസോസിയേറ്റ് ഡയറക്ടറെ വച്ച് സിനിമ ചിത്രീകരിക്കുന്നതെന്നും രാജന്‍ പറഞ്ഞു.

Top