അവാര്‍ഡ് നിഷേധിച്ചവര്‍ക്ക് ജനങ്ങളുടെ മറുപടി; രാജിവ് രവിയ്ക്കും പ്രേം സാറിനും നന്ദി

കൊച്ചി: അവാര്‍ഡ് ലഭിച്ചതിന് ഏറ്റവും നന്ദി കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയോടും നിര്‍മ്മതാവ് പ്രേം സാറിനോടുമാണ്. ഇത്രയും കാലം ഞാനത് എവിടെയും പറഞ്ഞിരുന്നില്ല. ഈ അവാര്‍ഡ് വരാന്‍ വേണ്ടി കാത്തുനിന്നതാണ്. അവര്‍ കാരണമാണ് എനിക്ക് ഈ സിനിമയില്‍ അവസരം ലഭിച്ചത്. മരിക്കും വരെ ഇനിയും അഭിനയിക്കും- സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സിനിമാ അവാര്‍ഡ് സ്വന്തമാക്കിയ വിനായകന്റെ പ്രതികരണം തികച്ചും വികാരനിര്‍ഭരമായിരുന്നു.

അഭിനയം തുടരുമോ? എന്ന ചോദ്യത്തിന് ‘മരണം വരെ’ എന്നായിരുന്നു വിനായകന്റെ പ്രതികരണം. ഗംഗയെ അവതരിപ്പിക്കാന്‍ ഇത്രകാലത്തെ അനുഭവപരിചയം സഹായിച്ചിരിക്കാമെന്നും മികച്ച നടനുള്ള പുരസ്‌കാരം ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിലെ വീട്ടിലേക്ക് വിനായകനെത്തുമ്പോള്‍ വന്‍മാധ്യമസംഘം അവിടെ കാത്തിരിപ്പുണ്ടായിരുന്നു.എന്നാല്‍ വീട്ടിലെത്തി അമ്മയെ കാണാനായിരുന്നു വിനായകന് ധൃതി. നാട്ടുകാരും സുഹൃത്തുകളുടേയും ആരവങ്ങള്‍ക്ക് നടുവില്‍ വീട്ടിലെത്തിയ വിനായകന്‍ അമ്മയ്ക്കും മറ്റു ബന്ധുകള്‍ക്കുമൊപ്പാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് തരാത്തതിന് ഈ വര്‍ഷം തുടങ്ങിയത് മുതല്‍ സോഷ്യല്‍മീഡിയയിലും മറ്റും വലിയ പ്രതിഷേധമാണുണ്ടായത്. അതിനെല്ലാമുള്ള ജനങ്ങളുടെ മറുപടിയാണ് ഈ അവാര്‍ഡ്. അവസാനനിമിഷം വരെ പിന്തുണച്ച് ഒപ്പം നിന്നവര്‍ക്ക് നന്ദി- വിനായകന്‍ പറഞ്ഞു.
നഗരവത്കരണത്തില്‍ പിന്തള്ളപ്പെട്ടുപോകുന്ന ദളിതരുടെ കഥപറഞ്ഞ ചിത്രത്തിലെ ഗംഗയെന്ന കഥാപാത്രത്തെ അന്വശരമാക്കിയ വിനായകനെ പ്രമുഖ ചാനലുകളുടേത് അടക്കം പല അവാര്‍ഡ് നിശകളിലും പരിഗണിച്ചിരുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Top