തിരുവനന്തപുരം: മോഹന്‍ലാലുമായി എറ്റുമുട്ടി മികച്ച നടനായി വിനായകനെത്തുമ്പോള്‍ അട്ടിമറിയ്ക്കപ്പെട്ടത് മലയാള സിനിമാ ചരിത്രത്തിലെ സ്ഥിരം അവാര്‍ഡ് കുത്തകകളാണ്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. 100 കോടി ക്ലബ്ബിന്റെ കരുത്തിലേക്ക് മലയാള സിനിമയെ ആദ്യം എത്തിച്ചത് പുലിമുരുകനാണ്. ലാലിന്റെ അഭിനയ മികവ് തന്നെയാണ് പുലിവേട്ടയെ ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണം. മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ ചിത്രത്തിലൂടെ മോഹന്‍ലാല്‍ തന്നെ മികച്ച നടനാകുമെന്ന് കരുതിയവരുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ കലാഭവന്‍ മണിയ്ക്ക് നഷ്ടപ്പെട്ട സംസ്ഥാന അവാര്‍ഡിന്റെ ഗതിയായിക്കുമേ ഈ വര്‍ഷവുമെന്നും പലരും ആശങ്കപ്പെട്ടിരുന്നു.
ഇതിനിയടിലാണ് ശക്തമായ സാനിധ്യമായി കമ്മട്ടിപാടം എത്തിയത്. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെയാണ് ആദ്യം അണിയറ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഗംഗയും വിനായകനുമാണ് പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയതെന്ന തിരിച്ചറിവ് സംവിധായകനും നിര്‍മ്മാതാവിനും വന്നു. ഇതോടെ കമ്മട്ടിപ്പാലം ഗംഗയയുടെ അഥവാ വിനായകന്റെ ചിത്രമായി.
റിയലിസ്റ്റിക് ചിത്രത്തില്‍ മികവുറ്റ ശരീരഭാഷയോടും സംഭാഷണ ശൈലികൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്ന വിനായകന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജൂറിയുടേയും പ്രിയപ്പെട്ട അഭിനേതാവായി. മോഹന്‍ലാലിനേയും ഫഹദിനേയും പിന്നിലാക്കിയാണ് വിനായകന്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. ഈ ഒറ്റ തീരുമാനം കൊണ്ട് തന്നെ സിനിമാ അവാര്‍ഡുകള്‍ക്കും പ്രേക്ഷക പിന്തുണ ഏറി.
2016ലെ സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വിവദ ചാനലുകളും മറ്റും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം വിനായകന്റെ ഗംഗ തഴയപ്പെട്ടു. ഇതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കൃഷ്ണാ ഞാനാടാ ഗംഗയാടാ എന്ന …. ആ ഡയലോഗ് ട്രോളുകളായെത്തി. ഇതോടെ ചലച്ചിത്ര അക്കാദമിക്ക് പ്രേക്ഷക മനസ്സ് മനസ്സിലായി. ഇതിനൊപ്പം കമ്മട്ടിപ്പാലത്തിലെ പ്രധാന നടന്‍ വിനായകനാണെന്ന് അണിയറ പ്രവര്‍ത്തകര്‍ സിനിമാ അവാര്‍ഡ് ജൂറിക്ക് മുമ്പില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കമ്മട്ടിപ്പാലം വിനായകന്റെ ചിത്രമാണ്. അങ്ങനെ സാധാരണക്കാരനിലേക്ക് മികച്ച നടന്റെ തിളക്കം എത്തുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇതുവരെ ലഭിച്ചിരിരുന്നത് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്മാര്‍ക്കാണ്. മോഹന്‍ലാലിന്റെ ഒപ്പം, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചിരുന്നത്. ഇതിനോട് കിടപിടിച്ച് മികച്ച നടനാകുക എന്നത് വിനായകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. മലയാള സിനിമയുടെ പരുക്കന്‍ മുഖമാണ് വിനായകന്‍. സിനിമയില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോാഴാണ് വിനായകനെ തേടി ആദ്യ സംസ്ഥാന പുരസ്‌കാരം എത്തുന്നത്. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് വിനായകന്‍ ഇത് സാധ്യമാക്കുന്നത്. കമ്മട്ടിപ്പാടത്തില്‍ താനല്ല വിനായകനാണ് നായകനെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പലതണ തുറന്നു സമ്മതിച്ചിട്ടുണ്ട്.
വില്ലനായും സഹനടനായും മാത്രം ഒതുങ്ങിയിടത്തു നിന്നാണ് വിനായകന്‍. 1995ല്‍ മോഹന്‍ലാലിനെ നായകനാക്കി തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍ സിനിമാ രംഗത്ത് എത്തുന്നത്. ബ്ലാക്ക് മെര്‍ക്കുറി എന്ന ട്രൂപ്പ് നടത്തിക്കൊണ്ടിരിക്കെയാണ് വിനായകന് മാന്ത്രികത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. മാന്ത്രികം പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷം 2001ല്‍ ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രം വിനായകനെ ശ്രദ്ധേയനാക്കി.
ഇവര്‍ എന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെ അഭിനയിച്ച് വിനായകന്‍ കയ്യടി നേടി. ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ അല്‍പ്പം കോമഡി ട്രാക്കിലേക്ക് മാറിയ വിനായകന്‍ ഛോട്ടാ മുംബൈയിലൂടെ വീണ്ടൂം മലയാളി പ്രേക്ഷകനെ ഞെട്ടിച്ചു. ബിഗ്ബി, ബാച്ച്‌ലര്‍ പാര്‍ട്ടി ധനുഷിന്റെ മാരിയന്‍, ബെസ്റ്റ് ആക്ടര്‍, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളിലും വിനായകന്‍ അഭിനയിച്ചു.