തിരുവനന്തപുരം: ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയ തങ്ങളുടെ ശക്തിതളിയിച്ച് വിജയം നേടി… വിനായകനെന്ന അഭിനയ പ്രതിഭയക്ക് വേണ്ടി ഒപ്പം നിന്ന് സംസ്ഥാന സിനിമാ പുരസ്‌ക്കാരത്തില്‍ വിനായകന് അര്‍ഹതയ്ക്കുള്ള അംഗീകാരം നേടികൊടുത്തു…. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ എല്ലാ വേലിക്കെട്ടുകളേയും തകര്‍ത്താണ് കമ്മട്ടിപാടമെന്ന ചിത്രത്തിലൂടെ വിനായകന്‍ പുരസ്‌കാരം നേടിയത്.
കൂറ്റനാട് നേര്‍ച്ചയാണ് വിനായകന്റെ സ്വപ്‌നത്തിന് കരുത്ത് പകര്‍ന്ന് കാര്യങ്ങള്‍ മാറ്റി മറിച്ചത്. മുഖ്യാധാര മാധ്യമങ്ങളുടേയും സംഘടനകളുടേയു അവാര്‍ഡുകളില്‍ അവഗണിക്കപ്പെട്ട വിനായകനെ പക്ഷെ കുറ്റനാടുകാര്‍ മറന്നില്ല….ഉല്‍സവ എഴുന്നള്ളത്തിനായി ഉയര്‍ത്തിയ തിടമ്പുകളുടെ കൂട്ടത്തില്‍ വിനായകന്‍ എന്ന നടനും ഇടം കിട്ടിയ സവിശേഷ മുഹൂര്‍ത്തമായിരുന്നു അത്. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം, ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിദല്‍ കാസ്ട്രോ എന്നിവര്‍ക്കൊപ്പമാണ്, കൊമ്പനാനപ്പുറത്ത്, വിനായകന്റെ രൂപവും ഉയര്‍ന്നത്. മുഖധാരാ മലയാള സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കു പുറത്തുള്ള ഒരാള്‍ ഇത്തരമൊരിടത്ത് കടന്നുവരുന്ന അസാധാരണമായ സാഹചര്യം ..ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു….
കമ്മട്ടിപ്പാടം എന്ന സിനിമയാണ് വിനായകനെ സോഷ്യല്‍ മീഡിയയിലെ പ്രിയ താരമാക്കി മാറ്റിയത്. കമ്മട്ടിപ്പാടത്ത് പിറന്നു വളര്‍ന്ന വിനായകന്‍, അത്തരമൊരു ജീവിതം ജീവിച്ചുപോയ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഒട്ടും സാധാരണമല്ലാത്ത വിധത്തിലായിരുന്നു. ഉള്ളറിഞ്ഞുള്ള ആ അഭിനയമാണ് സിനിമ തീരുമ്പോള്‍, ഗംഗയെ പ്രേക്ഷകരുടെ ഉള്ളിലേക്ക് എന്നേക്കുമായി കൊത്തിവെച്ചത്. അതിന്റെ അനുരണനമായിരുന്നു സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നത്. ഇതാണ്, മലയാള സിനിമ കാത്തിരുന്ന നടനെന്ന നിലയില്‍, പൊതുവേദികളില്‍ ഒരിക്കലും സജീവ സാന്നിധ്യമല്ലാതിരുന്ന വിനായകന്‍ എന്ന നടനെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് അതുമുതല്‍ക്കാണ്.
മലയാളികള്‍ ഏറ്റവുമധികം വിലമതിക്കുന്ന ഒരു ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് തൊട്ടുമുമ്പായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഒന്ന് ഇത്തവണത്തെ അവാര്‍ഡിന് വിനായകന്‍ പരിഗണിക്കപ്പെടുമോ എന്നതായിരുന്നു. ഏഷ്യനെറ്റ് അവാര്‍ഡ് നിശയില്‍ വിനായകന് നേരിട്ട അവഗണന സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിനിടയാക്കി…പിന്നാലെ എത്തിയ വനിതാ അവാര്‍ഡ് നിശയില്‍ വിനായകന്‍ ആരിക്കപ്പെട്ടു…മനോരമയെ പോലും ഞെട്ടിച്ച് വിനായകന്റെ പ്രത്യേക പുരസ്‌കാരം സോഷ്യല്‍ മീഡിയ ആഘോഷിച്ചു..
ഇതിനിടെ, സിനിമാ പാരഡീസോ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പ് നടത്തിയ അവാര്‍ഡ് നിശയില്‍ മികച്ച നടനായി വിനായകനെ തെരഞ്ഞെടുത്തത് വമ്പിച്ച ആഘോഷങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. പുരസ്‌കാരവുമായി നില്‍ക്കുന്ന വിനായകന്റെ മുഖം ആയിരക്കണക്കിന് ഷെയര്‍ ചെയ്യപ്പെട്ടു. അവാര്‍ഡ് വാങ്ങിയ ശേഷം ഉടലിളക്കി, ആഹ്ലാദം പങ്കിടുന്ന വിനായകന്റെ വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതിനു പിന്നാലെയാണ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ഒരുക്കങ്ങള്‍ വരുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രധാന ചര്‍ച്ചാ വിഷയം വിനായകന്‍ തന്നെയായിരുന്നു. ഇത്തവണ വിനായകന് അവാര്‍ഡ് നല്‍കുമോ? അവാര്‍ഡ് വിവരങ്ങളുടെ ആദ്യ സൂചനകള്‍ അതു വിനായകന് തന്നെ എന്നതായിരുന്നു. പക്ഷെ മുന്‍ അനുഭവങ്ങള്‍ വിനായകന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുമോ എന്ന് പലരും ഭയപ്പെട്ടു…എങ്കിലും സോഷ്യല്‍ മീഡിയ ദിവസങ്ങളായി വിനായകന് വേണ്ടി കാത്തിരുന്നു… ഒടുവില്‍ ആയിരകണക്കിന് വരുന്ന ആരാധകരുടെ മനം നിറച്ച് വിനായകന് സംസ്ഥാന പുരസ്‌ക്കാരം പ്രഖ്യാപിക്കപ്പെട്ടു… അതി ജീവനത്തിന്റെ അഭിനയ മികവിന് അങ്ങിനെ അര്‍ഹതയുടെ അംഗീകാരം…