വര്‍ഷങ്ങള്‍ നീണ്ട പിണക്കങ്ങള്‍ തീര്‍ന്നു; മോഹന്‍ ലാലും വിനയനും ഒന്നിക്കുന്നു

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളാണ് വിനയന്‍. സൂപ്പര്‍ താരങ്ങളാരുമില്ലാതെ സൂപ്പര്‍ ഹിറ്റുകള്‍ തീര്‍ക്കുന്ന അത്ഭുത പ്രതിഭ. ഏറ്റവുമൊടുവില്‍ കലാഭവന്‍ മണിയുടെ ജീവിതം പറഞ്ഞ ചിത്രവും വമ്പന്‍ ഹിറ്റായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന വിനയനെ പക്ഷെ മലയാള സിനിമയിലെ പ്രമുഖരാരും പരിഗണിച്ചിരുന്നില്ല. മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ വിനയനെ ശത്രുവായാണ് കണ്ടത്. മലയാള സിനിമയില്‍ സംഘടാ ചേരിതിരിവും തുടങ്ങിയതോടെ തൊഴിലാളികള്‍ക്കൊപ്പം നിന്ന വിനയന്‍ താരസംഘടകള്‍ക്ക് മറുപക്ഷവുമായി ഇതോടെ ശത്രുത ഏറി. എന്നാല്‍ എല്ലാം ശത്രുതതകളും അലിഞ്ഞ് ഇല്ലാതായ മോഹന്‍ലാലുമൊന്നിച്ച് സൂപ്പര്‍ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍.. അദ്ദേഹം തന്നെയാണ് ഫേയ്‌സ് ബുക്കിലുടെ ഇക്കാര്യം അറിയിച്ചത്.

സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം മലയാളത്തില്‍ തുടക്കംകുറിച്ചത്. എന്നാല്‍ ആ സിനിമ വിനയന് പിന്നീട് വന്ന തകര്‍ച്ചയുടെയും തുടക്കമായിരുന്നു. 1990ലാണ് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ആ ചിത്രത്തില്‍ മോഹന്‍ലാലുമായി രൂപസാദൃശ്യമുള്ള ഒരു നടനെ വിനയന്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ഹിസ്ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ റിലീസ് ചെയ്യുന്നത്.മോഹന്‍ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുത്തത്. വിനയന്‍ സൂപ്പര്‍സ്റ്റാര്‍ ഇറക്കിയത് മോഹന്‍ലാലിനെ തകര്‍ക്കാനാണെന്ന് ചിലര്‍ പറഞ്ഞുപരത്തി. ഹിസ്ഹൈനസ് അബ്ദുള്ളയെപ്പോലൊരു സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത്? എന്തൊരു വിഡ്ഡികളാണ് അവര്‍. അദ്ദേഹത്തിന് ചുറ്റുമുള്ളവരും ചില ആരാധകരും ചേര്‍ന്നാണ് പ്രശ്നങ്ങളുണ്ടാക്കിയത്. അല്ലാതെ മോഹന്‍ലാലിന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല എന്നായിരുന്നു വിനയന്റെ വിശദീകരിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതോടെ മോഹന്‍ലാലുമായുള്ള സൗഹൃദം വഷളായി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം. പിന്നീടൊരിക്കല്‍ മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു. പൊള്ളാച്ചിയില്‍ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നയാളാണ് മോഹന്‍ലാല്‍. ഞാന്‍ ഒരു സബ്ജക്ട് തീരുമാനിക്കാമെന്ന് പറഞ്ഞു.

എന്നാല്‍ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാര്‍ ഒപ്പുവെക്കണം എന്ന് ചേംബര്‍ പറഞ്ഞു. എന്നാല്‍ അമ്മ അതിനെ എതിര്‍ത്തു. ആ വിഷയത്തില്‍ ഞാന്‍ ചേംബറിനൊപ്പമായിരുന്നു. ആ കരാര്‍ നല്ലതാണെന്ന് എനിക്ക് തോന്നി. ലക്ഷങ്ങള്‍ മുടക്കുന്ന ഒരു കച്ചവടമാണ് സിനിമ. അതില്‍ ഒരു കരാര്‍ ഉണ്ടാകുന്നതില്‍ എന്താണ് പ്രശ്നം? ആ വിഷയത്തില്‍ വീണ്ടും അഭിപ്രായവ്യത്യാസമുണ്ടായി. ഞാനും ലാലും എതിര്‍വശത്തായി. അങ്ങനെ വീണ്ടും തെറ്റി. പിന്നീടാണ് വിനയന്‍ സംഘടനകളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് മുഖ്യധാര സിനിമയിലേക്ക് തിരിച്ചുവരുന്നത്.

ഇപ്പോള്‍ മോഹന്‍ലാലുമായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന പിണക്കങ്ങളെല്ലാം തീര്‍ത്ത്. ഇരുവരും സൗഹൃദം പങ്കുവയ്ക്കുകയും പുതിയ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാം സ്ഥിരീകരിച്ചു കൊണ്ട് സംവിധായകന്‍ വിനയന്‍ തന്നെ ഫെസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇതില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും മോഹന്‍ലാലിനൊപ്പം ചെയ്യാന്‍ പോകുന്നതെന്നാണ് വിനയന്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..

വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..
വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…
പിണക്കം തീര്‍ന്നു….

Top