മദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിച്ചു; ആലപ്പുഴയിൽ ഏഴുവയസുകാരിക്ക് ഗുരുതര പരിക്ക്: യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് മകളെ ക്രൂരമായി മർദിച്ചു.സംഭവത്തിൽ പത്തിയൂർ സ്വദേശിയായ രാജേഷിനെ പൊലീസ് പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവിന്റെ ആക്രമണത്തിൽ 7 വയസുകാരിക്കാണ് ക്രൂരമായ മർദനമേറ്റത്. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കാലിൽ തൂക്കി നിലത്തടിക്കുകയായിരുന്നു.

അക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ രാജേഷ് കുട്ടിയെ എടുത്ത് അടിക്കുകയായിരുന്നു.

Top