സ്ത്രീപീഡന കേസുകളില്‍ കേരളവും പിന്നിലല്ല; ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയതത് പതിനായിരത്തിലധികം കേസുകള്‍

തിരുവനന്തപുരം: കേരളത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഒട്ടും കുറവില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാന ജില്ലയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്താകെ 12,383 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പട്ടികയില്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു നവജാത ശിശു ഉള്‍പ്പെടെ 36 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. ശൈശവ വിവാഹം തടയുന്ന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി 12 കേസുകളും രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി 177 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി 1,974 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇരകളില്‍ 711 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ് (171 എണ്ണം). ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലാണ് (48 കേസുകള്‍). തൃശ്ശൂര്‍, കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെല്ലാം നൂറില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 2014 ല്‍ 1,283 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരകളുള്ളത് 709 കേസുകളിലാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനക്കേസുകളിലും മുന്നില്‍ തിരുവനന്തപുരം തന്നെ. 812 കേസുകളാണ് ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റെയില്‍വേ പൊലിസ് 39 പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീധനത്തെച്ചൊല്ലിയുള്ള മരണങ്ങളുടെ പേരില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടെണ്ണം കോഴിക്കോടും ഒന്നു വീതം തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top