കളിയിൽ തോറ്റു; ഇനി കല്യാണം മാറ്റി വയ്ക്കുമോ..? വിരാട് കോഹ്ലിയോട് ആരാധകർ

സ്‌പോട്‌സ് ഡെസ്‌ക്

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ വിവാഹം മാറ്റിവയ്ക്കണമെന്ന് വിരാട് കോഹ്ലിയോട് അഭ്യർഥിച്ച് ആരാധകർ. വിരാട് കോഹ്ലി-അനുഷ്‌ക ശർമ വിവാഹം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ആരാധകർ കോഹ്ലിയോടു പുതിയ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.  വിവാഹ തീയതി ഇതുവരെ പുറത്തു വിടാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളുമാണ് പുറത്തു വരുന്നത്. ഇറ്റാലിയിലെ ടസ്‌കാനിയിലുള്ള ഹെറിറ്റേജ് റിസോർട്ടിലാണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത് ഡിസംബർ പന്ത്രണ്ടോ പതിനെട്ടോ ആയിരിക്കും വിവാഹം നടക്കുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹത്തിന് വളരെ കുറച്ച് പേർ മാത്രമെ ക്ഷണിതാക്കളായിട്ടുള്ളതിനാൽ ഇരുവരും ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയശേഷം ഡിസംബർ 26 ന് മുംബൈയിൽ ഒരു വൻ സത്കാരം ഒരുക്കുന്നുണ്ട്. ഇതിൽ ക്രിക്കറ്റിലെയും ബോളിവുഡിലേയും താരങ്ങൾ പങ്കെടുക്കും.

ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിൽ അനുഷ്‌കയുടെയും വിരാടിന്റെയും കുടുംബാംഗങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ആമിർ ഖാൻ, ഷാരുഖ് ഖാൻ, സച്ചിൻ, യുവരാജ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

പരമ്പരാഗത രീതിയിലുള്ള പഞ്ചാബി വിവാഹമായിരിക്കും ഇരുവരുടേതുമെന്നും അറിയുന്നു. പഞ്ചാബി വാദ്യഘോഷമായ ബാങ്ക ഡാൻസ് വിവാഹത്തിന് ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കനത്ത സുരക്ഷയാണ് ടാസ്‌കാനിയായിലെ ഹെറിറ്റേജ് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം വിരാട്-അനുഷ്‌ക വിവാഹജീവിതത്തിന്റെ ഭാവി പ്രവചിച്ച് ചില ജ്യോതിഷികൾ രംഗത്തു വന്നിട്ടുണ്ട്. വിവാഹം കഴിയുന്നതോടെ ഇരുവരുടെയും കരിയറിൽ വലിയ ഉയർച്ചകൾ ഉണ്ടാകുമെങ്കിലും രണ്ടുപേർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും രണ്ട് മേഖലകളിൽ പ്രവർത്തിക്കുന്ന വിരാടും അനുഷ്‌കയും പരസ്പരം ഈഗോ വളർത്താതെ പ്രശ്നങ്ങളെ നേരിട്ടില്ലെങ്കിൽ അനന്തരഫലം മോശമായിരിക്കുമെന്നാണ് ചില ജ്യോതിഷികൾ ചാനലുകളിൽ വന്നിരുന്ന് പറയുന്നത്. വിരാടിനും അനുഷ്‌കയ്ക്കുമിടയിൽ വൈകാരിക സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു മാലവ് ഭട്ട് എന്ന ജ്യോതിഷി ഒരു വാർത്ത ചാനലിൽ പ്രവചിച്ചത്. ഇത് ഇരുവരേയും മാനസികമായി ബാധിക്കാമെന്നും ഭട്ട് മുന്നറിയിപ്പ് കൊടുക്കുന്നു. ഇരുവരുടെയും വിവാഹജീവിതത്തിന്റെ വിജയകരമായ യാത്രയ്ക്ക് ഗ്രഹങ്ങളുടെ സ്വാധീനം നിർണായകമാണെന്നും അടുത്ത രണ്ടുവർഷം വിരാടിനും അനുഷ്‌കയ്ക്കും നിർണായകമായിരിക്കുമെന്നും ആ ജ്യോതിഷി പ്രവചിക്കുകയാണ്.

അതേസമയം വിരാടിന്റെ അഭാവത്തിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ ടീം ഇന്ത്യ ആദ്യ കളിയിൽ ദയനീയ പരാജയമാണ് ഏറ്റു വാങ്ങിയത്. ധോണിയുടെ ചെറുത്ത് നിൽപ്പ് ഇല്ലായിരുന്നെങ്കിൽ 50 റൺസ് പോലും എടുക്കാനാവാതെ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര കൂടാരം കയറുമായിരുന്നു. ഏഴു വിക്കറ്റിന്റെ വിജയം ശ്രീലങ്ക സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ആരാധകർ കൂട്ടമായി വന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത് വിവാഹം തത്കാലത്തേക്ക് മാറ്റിവച്ച് കോഹ്ലി ടീം ഇന്ത്യക്കൊപ്പം ചേരണമെന്നായിരുന്നു!

Top