സ്‌പോട്‌സ് ഡെസ്‌ക്
ട്വന്റി 20 ലോകറാങ്കിംഗിൽ വിരാട് കോഹ്ലി ഒന്നാമത്. ആസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. റാങ്കിംഗിൽ ടീം ഇന്ത്യയും ഒന്നാ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ട്വന്റി 20 ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നായി 184 റൺസാണ് കോഹ്ലി നേടിയത്. 132 ആണ് സ്‌ട്രൈക് റേറ്റ്. ടൂർണമെന്റ് തുടങ്ങുമ്പോൾ ആരോൺ ഫിഞ്ചിനേക്കാൾ 24 പോയിന്റ് പിന്നിലായിരുന്ന കോഹ്ലി നിലവിൽ ഫിഞ്ചിനേക്കാൾ 68 പോയിന്റ് മുന്നിലാണ്.
ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ആർ.അശ്വിനെ പിന്തള്ളി വെസ്റ്റ് ഇൻഡീസിന്റെ സാമുവൽ ബാഡ്രി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ ബാഡ്രി നേടിയിട്ടുണ്ട്. അതേ സമയം നാല് വിക്കറ്റ് നേടിയ അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടീം റാങ്കിംഗിൽ ന്യൂസിലാന്റ് രണ്ടാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് മൂന്നാം സ്ഥാനത്തുമാണ്.