![](https://dailyindianherald.com/wp-content/uploads/2023/08/4.6.jpg)
ക്രിക്കറ്റില്‍ മാത്രമല്ല, ഫാഷന്‍ ലോകത്തും വിരാട് കോഹ്ലി മുന്‍പന്തിയില്‍ തന്നെയാണ്. ആഢംബര വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ താരത്തിനുണ്ട്. ഇത് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്.
കോഹ്ലിയുടെ വാച്ച് കളക്ഷനിലെ സൂപ്പര്‍ സ്റ്റാര്‍ ആണ് മഴവില്‍ വര്‍ണങ്ങള്‍ ചാലിച്ച റെയിന്‍ബോ എവറോസ് ഗോള്‍ഡ് റോളക്സ് ഡേടോണ. 36 ബാഗെറ്റ് കട്ട് വജ്രങ്ങള്‍ കൊണ്ടാണ് ഈ വാച്ച് അലങ്കരിച്ചിരിക്കുന്നത്. 4.6 കോടി രൂപയാണ് കോഹ്ലി ധരിക്കുന്ന ഈ വാച്ചിന്റെ വില.
ഐസ് ബ്ലൂ ഡയലും ബ്രൗണ്‍ സെറാമിക് ബെസെലും ഉള്ള പ്ലാറ്റിനം റോളക്സ് ഡേടോണയാണ് കോഹ്ലി സ്വന്തമാക്കിയ മറ്റൊരു ആഢംബര വാച്ച്. വൈറ്റ് ഗോള്‍ഡില്‍ സ്വര്‍ണത്തില്‍ പതിപ്പിച്ച അറബി അക്കങ്ങളാണ് വാച്ചിനുള്ളത്. പ്ലാറ്റിനത്തില്‍ നിര്‍മിച്ച ഈ വാച്ചിന് വില 1.23 കോടി രൂപയാണ്.
18 ക്യാരറ്റ് പിങ്ക് ഗോൾഡ് കേസ്, സഫയർ ക്രിസ്റ്റിൽ ആന്റി-ഗ്ലെയർ പ്രോപ്പർട്ടികൾ ചേർത്ത കെയ്സ് ബാക്ക്, സ്ലേറ്റ് ഗ്രേ ഓപ്പൺ വർക്ക്ഡ് ഡയൽ എന്നിവയുള്ള ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്കിന് വില 1.2 കോടിയാണ്.
18 ക്യാരറ്റ് ഗോൾഡ് കൊണ്ട് നിർമിച്ച ഗോൾഡ് റോളക്സ് ഡേടോണയാണ് മറ്റൊരു കിടിലൻ ഐറ്റം. സ്ക്രാച്ച് പ്രൂഫ് സഫയർ ക്രിസ്റ്റൽ ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന ഒരു പച്ച ഡയൽ ഉള്ള ഈ വാച്ചിന്റെ വില. ഏകദേശം 1.1 കോടി രൂപയാണ്.