ഉടമയുടെ ബന്ധു കൊല്ലപ്പെട്ട സംഭവത്തില്‍ കന്യാമറിയത്തിന്റെ പ്രതിമ കണ്ണീര്‍ പൊഴിക്കുന്നതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ ഫ്രെന്‍സ്‌കോയിലെ മരിയാ കാര്‍ഡനാസ് എന്നയാളാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. 10 വര്‍ഷം മുമ്പ് കിട്ടിയ പ്രതിമ 18 മാസം മുമ്പ് ജെസ്സി ലോപ്പസ് എന്ന ബന്ധു കൊല്ലപ്പെടുന്നതിന് മുമ്പ് വരെ ഒരിക്കല്‍ പോലും കരഞ്ഞു കണ്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. മരിയാ കാര്‍ഡനാസിന് 10 വര്‍ഷം മുമ്പ് സമ്മാനമായിട്ടാണ് പ്രതിമ കിട്ടിയത്. രണ്ടര വര്‍ഷം മുമ്പ് ലോപ്പസ് മരണമടഞ്ഞതിന് പിന്നാലെ പ്രതിമ കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങിയെന്നും ശില്‍പ്പത്തില്‍ വലതു കണ്ണില്‍ നിന്നും മുഖത്തകൂടി കണ്ണീര്‍ ഒഴുകുക ആണെന്നുമാണ് പറയുന്നത്. ആദ്യം സ്വയം തോന്നിയതാണെന്ന് കരുതിയ മരിയ കൂടുതല്‍ വ്യക്‌തത വരുത്താന്‍ അയല്‍ക്കാരന്‍ റിച്ചാര്‍ഡ് ക്വിന്റാനയെ വിളിച്ചു വരുത്തുകയും ഇയാളും ഇക്കാര്യം ശരിവെയ്‌ക്കുകയുമായിരുന്നു. ഇക്കാര്യം കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും ഇയാള്‍ പറയുന്നു. പിന്നീട് മരിയാ കാര്‍ഡനാസ് ഇക്കാര്യം ഒന്നുകൂടി ഉറപ്പാക്കാന്‍ ചില പുരോഹിതന്മാരെ വിളിച്ചും പ്രതിമ കാണിച്ചു. എല്ലാവര്‍ക്കും അത്ഭുതം എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ലായിരുന്നു എന്നാണ് പ്രതിമയുടെ സൂക്ഷിപ്പുകാരന്‍ ആക്ഷന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. പ്രതിമ താന്‍ മൂടി വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ അതിന് ഒന്നും സംഭവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.