നിങ്ങൾ കന്യകയാണോ? എങ്കിൽ മാത്രം സർക്കാർ ജോലി; സർക്കാർ ഉത്തരവ് വിവാദമാകുന്നു

സർക്കാർ ജോലി വേണമെങ്കിൽ ഉദ്യോഗാർഥികൾ കന്യകാത്വം വ്യക്തമാക്കണമെന്ന ബിഹാർ സർക്കാർ ആശുപത്രിയുടെ ആവശ്യം വിവാദമാകുന്നു.

വിവാഹ വിവരങ്ങൾ ആവശ്യപ്പെടുന്നത് സാധാരണമാണ്. എന്നാൽ ഇതാദ്യമായിട്ടാണ് കന്യകാത്വം വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ദിരാഗാന്ധി മെഡിക്കൽ സയൻസിൽ പുതുതായി ജോലിക്കെത്തുന്നവർക്കായുള്ള അപേക്ഷ ഫോമിലാണ് വിവാദ ആവശ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ഉദ്യോഗാർഥികളുടെ ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും എണ്ണവും പങ്കാളുയുടെ മുൻ വിവാഹ വിവരങ്ങളും ഫോമിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവത്തിൽ പുതുതായി അധികാരമേറ്റ ജെഡിയു ബിജെപി സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്ര സർക്കാരിന്റെ നിർദേസ പ്രകാരമാണ് ഇത്തരം ചോദ്യങ്ങൾ ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി മേധാവി മനീഷ് മണ്ഡൽ പറഞ്ഞു.

ഇതിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഫോമിനെതിരെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. കന്യകാത്വമൊക്കെ എങ്ങനെ വെളിപ്പെടുത്തുമെന്നാണ് ഇവർ ചോദിക്കുന്നത്. ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇവർ ആരോപിക്കുന്നു. ഫോമിനെതിരെ വനിതാ സംഘടനകളും രംഗത്തെത്തി.

Top