തൊടുപുഴ: നിരവധി പേരെ ഖത്തറില്‍ ജോലിയ്ക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശി ബിജു തോമസ് (37) ആണ് പിടിയിലായത്. പുറപ്പുഴ വള്ളിക്കെട്ട് കരോട്ടേല്‍ സിബി വര്‍ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്.
വിസ ആവശ്യപ്പെട്ട പണം നല്‍കാമെന്ന് പറഞ്ഞ് തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ തന്ത്രപരമായി പ്രതിയെ ഇവിടെ വിളിച്ച് വരുത്തി കുടുക്കുകയായിരുന്നു. ബിജു തൊടുപുഴ മേഖലയില്‍ നിന്ന് മാത്രം ഇത്തരത്തില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് 7 പേരില്‍ നിന്നായി 30000 രൂപ വീതം തട്ടിയതായാണ് പോലീസ് പറയുന്നത്.
ഒരാഴ്ചയിലധികമായി പോലീസ് കേസ് അന്വേഷിച്ച് വരികയായിരുന്നു. സാധാരണ കുറച്ച് പേരുടെ കയ്യില്‍ നിന്നും പണം വാങ്ങിയാല്‍ പിന്നീട് സിം മാറ്റി മറ്റൊരു നമ്പര്‍ ഉപയോഗിക്കുകയാണ് ഇയാളുടെ പതിവ്. പരാതി നല്‍കിയതിറയാതെ സിബിയുടെ സുഹൃത്തിനെ പ്രതി ബന്ധപ്പെട്ടിരുന്നു.
തന്റെ സുഹൃത്തിന് വിസ വേണമെന്നും പണം നല്‍കാമെന്നും പറഞ്ഞ് ഇയാള്‍ മുഖാന്തരം പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. എറണാകുളത്തെ വിവിധ സ്റ്റേഷനുകളില്‍ പ്രതിയ്‌ക്കെതിരെ സമാനമായ സംഭവത്തില്‍ കേസുകളുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.