വ്യാജരേഖകള്‍ ഉപയോഗിച്ച് കമ്പനി സ്‌ഥാപിച്ചാണ് വീസക്കച്ചവടം: 15 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചു

കുവൈത്ത് സിറ്റി: വീസക്കച്ചവടത്തിന്റെ പേരില്‍ 15 വ്യാജ കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചതായി കുറ്റാന്വേഷണവിഭാഗം അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ സ്‌ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തുള്ള 351 പേരുടെ ഇഖാമ പുതുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടപാടുകള്‍ സംശയാസ്‌പദമായി കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്.

 

റജിസ്‌ട്രേഷനും മറ്റുമായി നല്‍കിയ വിലാസത്തില്‍ സ്‌ഥാപനങ്ങള്‍ കണ്ടെത്താനായില്ല. വ്യാജരേഖകള്‍ ഉപയോഗിച്ച് കമ്പനി സ്‌ഥാപിച്ചാണ് വീസക്കച്ചവടം നടത്തിയത്. അതേസമയം മാന്‍പവര്‍ അതോറിറ്റി നിലവില്‍ വന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തൊഴില്‍ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തിയതായി അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

രാജ്യത്ത് ആവശ്യത്തിലേറെ വിദേശികള്‍ തൊഴില്‍മേഖലയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അതിന്റെ അടിസ്‌ഥാനത്തില്‍ പുതിയ റിക്രൂട്ട്‌മെന്റ് ഓരോ സ്‌ഥാപനത്തിലും ആവശ്യമായ ജീവനക്കാരുടെ 25 ശതമാനം മാത്രം വിദേശത്തുനിന്നും ബാക്കി ആഭ്യന്തര തൊഴില്‍വിപണിയില്‍നിന്നുമാക്കാന്‍ നീക്കമുണ്ട്. പല മേഖലകളിലെയും പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠനവിധേയമാക്കി. കൃഷിമേഖല, വ്യവസായമേഖല തുടങ്ങിയിടങ്ങളിലെല്ലാം വ്യത്യസ്‌ത പ്രശ്‌നങ്ങളാണ്. ഒരുവര്‍ഷത്തിനിടെ കണ്ടെത്തിയ നിഗമനങ്ങള്‍ക്ക് അനുസരിച്ചാകും പുതിയ നിലപാട് സ്വീകരിക്കുക. തൊഴിലുടമകളെ പ്രയാസപ്പെടുത്താതെ തൊഴില്‍ വിപണി ക്രമീകരണവും ജനസംഖ്യാ സന്തുലനവുമാണ് പഠനത്തിന്റെയും നിഗമനങ്ങളുടെയും ലക്ഷ്യം. പഠന റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top