കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി പറഞ്ഞത് കേട്ട് പോലീസുകാര്‍ പോലും ഞെട്ടി. വിവാഹമോചിതയായ യുവതിയുമായുള്ള പ്രണയത്തില്‍ നിന്നാണ് തട്ടികൊണ്ടുപോകലിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. വിവാഹമോചിതയും കൊച്ചിയിലെ പരസ്യഏജന്‍സി ഉടമയുമായ യുവതിയുമായി ആ സ്ഥാപനത്തിലെ ഡ്രൈവറായ പ്രതി പ്രണയത്തിലായി. യുവതിയുടെ മകളെയും ഇയാള്‍ പ്രണയിച്ചു. മകളുമായുളള ബന്ധം അതിരുവിട്ടതോടെ ഇതറിഞ്ഞ യുവതി മകളെ രക്ഷിക്കാന്‍ മറ്റൊരു പെണ്‍കുട്ടിയുടെ നമ്പര്‍ ഇയാള്‍ക്ക് കൈമാറി. ഒടുവില്‍ ആ കുട്ടിയുമായി യുവാവ് ഒളിച്ചോടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ നാടകീയമായാണ് പോലീസ് പിടികൂടിയത്.
പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മഞ്ഞുമ്മല്‍ സ്വദേശി വിവേക് വര്‍ഗീസിനെ ഏറെ പാടുപെട്ടാണ് പൊലീസ് പിടികൂടിയത്. പിടിയിലായത്. ഇയാള്‍ക്കെതിരേ അഞ്ചോളം കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞദിവസമാണ് കാക്കനാടുനിന്നും ഒരു യുവാവിനെ പൊലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തത്. പൊലീസിനെ കണ്ട് കിണറ്റില്‍ ചാടാന്‍ ഒരുങ്ങിയ യുവാവിനെ അതിസാഹസികമായി പൊലീസ് പിടിക്കുകയായിരുന്നു.
പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ – എളമക്കരയില്‍ പരസ്യസ്ഥാപനം നടത്തുന്ന യുവതിയുടെ ഡ്രൈവറാണ് വിവേക്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായി. യുവാവിനെക്കാള്‍ പ്രായക്കൂടുതലുണ്ട് വിവാഹമോചിതയായ സിന്ധുവിന്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത മകളുമുണ്ട്. കാമുകിയുടെ മകളുമായി ഇയാള്‍ പ്രണയത്തിലായി. വിവേക് മകളെ ഒരുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു.
ഇത് മനസിലാക്കിയ യുവതി മകളെ വിവേകില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു.ഇതിനായി മകളുടെ കൂട്ടുകാരിയായ പറവുര്‍ സ്വദേശിനിയെ വിവേകിന് പരിചയപ്പെടുത്തി കൊടുത്തു. വിവേക് തന്റെ മകളെ കൈവിടുന്നതിനുവേണ്ടിയായിരുന്നു ഇത്. സ്വന്തം മകനെന്ന് പരിചയപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. വിവേകുമായി സംസാരിക്കാന്‍ യുവതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടുവന്ന് വിവിധയിടങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
വിവേകിനെ അതി നാടകീയമായാണ് പൊലീസ് കുടുക്കിയത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍വച്ച് വിവേക് സിവില്‍ ഡ്രസിലെത്തിയ പൊലീസിനെ കണ്ടു. അതോടെ പേടിച്ചോടിയ വിവേക് അടുത്തുള്ള വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. വീട്ടുമുറ്റത്തെ കിണറ്റിന്‍കരയിലെത്തിയ ഇയാള്‍ കിണറിന്റെ മൂടിമാറ്റി ചാടാന്‍ ശ്രമിച്ചു. പൊലീസ് അതോടെ അടങ്ങി. നാട്ടുകാരും കൂടിയതോടെ വന്‍ജനസമുദ്രമായി. കിണര്‍ മൂടിയിരുന്ന ഇരുമ്പ് ഗ്രില്ല് ഉയര്‍ത്തി അതിനടിയിലൂടെ അരഭിത്തിയില്‍ കയറി രണ്ടു കാലും താഴേക്കിട്ട് ഇരിപ്പുറപ്പിച്ച യുവാവ് ബക്കറ്റിലെ കയറഴിച്ചു കഴുത്തിലും കെട്ടി.
വീട്ടുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ ഫയര്‍ഫോഴ്സും രംഗത്തെത്തി. കിണറിലേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ ആരും യുവാവിനടുത്തേക്കു ചെന്നില്ല. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിയില്‍ ഉറച്ചു നിന്നു. ഇതിനിടെ യുവാവ് തന്റെ ആവശ്യം വിളിച്ചുപറഞ്ഞു. മാധ്യമ
പ്രവര്‍ത്തകരുമായി സംസാരിക്കാം. ഒരാളെ മാധ്യമ
പ്രവര്‍ത്തകനായി പൊലീസ് അവതരിപ്പിച്ചു. ഇയാള്‍ നല്ല സ്റ്റൈലായി വിവേകിന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങി.
വിവേക് കൂടുതല്‍ സുന്ദരനായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ കീഴടക്കുകയും ചെയ്തു. വിവേകിനെ അറസ്റ്റ് ചെയ്തതോടെയാണ് സ്ഥാപന ഉടമയായ നാല്‍പ്പിത്തിയഞ്ചുകാരിയുടെ ഇടപെടലും തിരിച്ചറിഞ്ഞത്.