മുംബൈ: വിവോ വൈ15എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സിംഗപൂരിലാണ് ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ എഡിഷനാണിതില്‍. രണ്ട് നിറങ്ങളിലെത്തുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഡ്യുവല്‍ കാമറയില്‍ 13 എംപി പ്രധാന സെന്‍സറും രണ്ട് എംപി മാക്രോ സെന്‍സറുമാണുള്ളത്. എട്ട് എംപിയാണ് സെല്‍ഫി ക്യാമറ. 38 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുണ്ട്.
4ജി എല്‍ടിഇ, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണിതിന്. 10,990 രൂപയാണ് വിവോ വൈ15 എസിന്റെ മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില. മിസ്റ്റിക് ബ്ലൂ, വേവ് ഗ്രീന്‍ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തുന്നത്.