മുഹൂര്‍ത്ത സമയത്ത് കല്യാണപയ്യന്‍ മുങ്ങി; ഞെട്ടിപ്പോയ വീട്ടുകാരുടെ കണ്ണുടക്കിയത് നല്ലൊരു കല്യാണ സദ്യ ഉണ്ണാനെത്തിയ അനീഷില്‍; പിന്നൊന്നും നോക്കിയില്ല പെണ്ണിനെയങ്ങു കെട്ടിച്ചു കൊടുത്തു; വിഴിഞ്ഞത്ത് സിനിമാസ്‌റ്റൈല്‍ വിവാഹം നടന്നത് ഇങ്ങനെ

വിഴിഞ്ഞം: അനീഷ് ബന്ധുവായ ബിജിമോളുടെ കല്യാണത്തിനു പോയത് നല്ലൊരു കല്യാണ സദ്യ ഉണ്ണണമെന്ന ആഗ്രഹത്തോടെയാണ്. എന്നാല്‍ വധുവിനെ കെട്ടേണ്ടി വരിക താന്‍ തന്നെയാണെന്ന് അനീഷ് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കല്യാണം പോലെ ആയിരുന്നു അനീഷിന്റെയും വിവാഹം കഴിഞ്ഞത്.വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ കല്യാണക്കഥ അരങ്ങേറിയത്.വിവാഹത്തിനായി സര്‍വാഭരണ വിഭൂഷിതയായി പെണ്‍കുട്ടി കല്യാണമണ്ഡപത്തിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വരനെ കാണാഞ്ഞപ്പോള്‍ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ഇതിനിടെ മുഹൂര്‍ത്തം കടന്നു പോവുകയും ചെയ്തു. തുടര്‍ന്ന് പയ്യനെവിടെയെന്ന് അന്വേഷിച്ചപ്പോഴായിരുന്നു വരന്‍ മുങ്ങിയ കാര്യം പെണ്‍വീട്ടുകാര്‍ അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരെത്തും പിടിയുമില്ലാതെ നില്‍ക്കുമ്പോഴാണ് വീട്ടുകാരുടെ കണ്ണില്‍ ബന്ധുവായ അനീഷ് പെടുന്നത്. വിവാഹ പ്രായമായ അനീഷ് കല്യാണം അടിപൊളിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. അനീഷിനോട് പെട്ടന്ന് കാര്യം അവതരിപ്പിച്ചപ്പോള്‍ ഒന്ന് അമ്പരന്നെങ്കിലും കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.

ബിജിമോളോട് കാര്യം അവതരിപ്പിച്ചപ്പോള്‍ പെണ്‍കുട്ടിയും സമ്മതക്കൊടി കാട്ടിയതോടെ ഇരു കുടുംബങ്ങളും പെട്ടന്ന് തന്നെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയും ചെയ്തു. ഇരുവരുടേയും സമ്മതത്തോടെ വിവാഹം മംഗളമായി നടന്നതോടെ എല്ലാവരും ഹാപ്പി.അത്ഭുതത്തോടെ വിവാഹ വിവരം അന്വേഷിച്ച് വിളിക്കുന്ന കൂട്ടുകാരോട് തന്റെ ജീവിതത്തില്‍ പെട്ടന്ന് സംഭവിച്ച അപ്രതീക്ഷിത ട്വിസ്റ്റ് വിശദീകരിക്കുന്ന തിരക്കിലാണ് അനീഷ് .

Top