തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം മുന്നോട്ട് പോകരുതെന്നും സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും ഭരണപരിഷ്കാര കമീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. വിഴിഞ്ഞം കരാര്‍ സംബന്ധിച്ച അഴിമതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ തുടര്‍ച്ചയെന്നോണം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് വിഎസ് ആവശ്യപ്പെട്ടു.
കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു.അതേസമയം, ആലോചിച്ചശേഷം മാത്രമേ വിഎസിന്റെ ആവശ്യത്തില്‍ തീരുമാനം പറയാന്‍ സാധിക്കുകയുളളുവെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക