വിഴിഞ്ഞം കരാർ അഴിമതി: ഉമ്മൻചാണ്ടി കുടുങ്ങും; കരാറിനായി കോൺഗ്രസ് – മോദി ഒത്തുകളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആയിരം കോടി രൂപയ്ക്കു മുകളിൽ അഴിമതി നടന്ന വിഴിഞ്ഞം തുറുമുഖ ഇടപാടിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം കരാറിന്റെ വിശദാംശങ്ങൾ വിജിലൻസിനു കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചു. ഇതേ തുടർന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസുമായി മുഖ്യമന്ത്രി പിണറായി ഫോണിൽ ചർച്ച നടത്തി.
വിഴിഞ്ഞം കരാറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയിരുന്നു. ഇത് ഇന്ന് രാവിലെ നിയമസഭയിൽ ചർച്ചയ്ക്ക് എത്തുകയും ചെയ്തു.
കരട് റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്, അന്തിമ റിപ്പോർട്ട് വന്നിട്ടില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട്ടിൽ മാറ്റം വന്നേക്കാമെന്നും കടന്നപ്പള്ളി സഭയെ അറിയിച്ചു.
കരാറിൽ സംസ്ഥാന താത്പര്യം സംരക്ഷിച്ചില്ല, ആസൂത്രണമില്ലാത്തതിനാൽ ചിലവ് കുത്തനേ കൂടി എന്നീ കുറ്റപ്പെടുത്തൽ കരട് റിപ്പോർട്ടിലുള്ളതായാണ് പുറത്തുവന്ന വിവരം. കരട് റിപ്പോർട്ട് ചോർന്നതിനെക്കുറിച്ച് സർക്കാർ അന്വേഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിഷയം ഉന്നയിച്ച പി.ടി തോമസ് ചോദിച്ചു. സി.എ.ജി റിപ്പോർട്ട് ചോരുന്നത് ആദ്യത്തെ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം കാര്യം ഉദ്ധരിച്ച് മറുപടി നൽകി
കരാർ ഒപ്പിട്ട സാഹചര്യത്തിൽ ഇനി കുറവുകൾ പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ല. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. പദ്ധതിയെക്കുറിച്ച് ആദ്യം ആശങ്കപ്പെട്ട കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top