നിത്യേന എത്രയെത്ര തരം വീഡിയോകളാണ് നമ്മള്‍ കാണുന്നത്. ഇപ്പോഴാണെങ്കില്‍ എവിടെ നോക്കിയാലും വ്‌ളോഗര്‍മാരുമാണ്. എന്നാല്‍ ഇത് പോലൊരു വീഡിയോ നിങ്ങള്‍ ഒരിക്കലും കണ്ടുകാണില്ല എന്നുറപ്പാണ്. സ്വന്തം വിവാഹ നിശ്ചയത്തിന്റെ കാഴ്ച്ചകള്‍ വ്‌ളോഗാക്കി മാറ്റിയിരിക്കുകയാണ് ഒരു യുവാവ്.ആ യുവാവ് മറ്റാരുമല്ല, ടെക് ട്രാവല്‍ ഈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് പരിജിതനായ സുജിത് ഭക്തനാണ് ആ വ്‌ളോഗര്‍. ‘ഇന്നലെ എന്റെ വിവാഹനിശ്ചയം ആയിരുന്നു. ഒരു ചെറിയ വ്‌ളോഗ് ചെയ്തിട്ടുണ്ട്. കല്ല്യാണം ഓഗസ്റ്റില്‍ ആണ്. വീഡിയോ കാണുക, ഞങ്ങളെ അനുഗ്രഹിക്കുക’, എന്ന അടിക്കുറിപ്പോടെയാണ് സുജിത് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹനിശ്ചയത്തിന് ഒരുങ്ങുന്നത് മുതല്‍ ചടങ്ങിലെ എല്ലാ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ശേഷം സുജിതും പ്രതിശ്രൂത വധുവും ചേര്‍ന്ന് വിവാഹത്തിന്റെ തിയതി പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ആഗസ്റ്റ് 29നാണ് വിവാഹം.
സ്വന്തം വിവാഹനിശ്ചയം വ്‌ളോഗാക്കിയ ഒരു യുവാവ്
Tags: vlog