മഞ്ചേരി: കെ.എം മാണി മന്ത്രിസ്ഥാനത്ത് തിരിച്ചു വരുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. തടസങ്ങൾ മാറിയാൽ മാണിക്ക് പദവിയിൽ തിരിച്ചെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുടമകൾ ഉയർത്തിയ വാദങ്ങൾ പൊളിയുകയാണെന്നും മദ്യനയത്തിൽ തിരുത്തൽ ആവശ്യമില്ലെന്നും സുധീരൻ വ്യക്തമാക്കി.ലാവലിൻ കേസിൽ സി.ബി.ഐ തണുത്ത സമീപനമാണ് സ്വീകരിച്ചത്. അതിനാലാണ് പ്രോസിക്യൂഷൻ ഉപഹരജിയുമായി ഹൈകോടതിയെ സമീപിച്ചതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക