കൃഷിനാശത്തെ തുടര്‍ന്ന് ദുരിതം: വി.എം.സുധീരന്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തയച്ചു

വന്‍ കൃഷിനാശത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു വി.എം.സുധീരന്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തയച്ചു.മുഞ്ഞബാധയും കീടബാധയും വരിനെല്ലും മൂലം വന്‍ കൃഷി നാശത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പത്ത് കോടിരൂപയുടെ നാശനഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇനിയും അത് വര്‍ധിക്കാനാണ് സാധ്യത.
ഓരോ കര്‍ഷകന്റെയും യഥാര്‍ത്ഥ നഷ്ടം കണക്കാക്കി വേണം നഷ്ടപരിഹാരം നല്‍കേണ്ടത്.കടംവാങ്ങിയും സര്‍വ്വതും പണയം വച്ചും കൃഷിയിറക്കിയ കര്‍ഷകന് ഇപ്പോഴുണ്ടായ കൃഷിനാശം മൂലം നിലനില്‍പ്പ് തന്നെയാണ് ഇല്ലാതായിരിക്കുകയാണ്.വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും ആലപ്പുഴ പത്തനംതിട്ട ജില്ലകളെ ഒഴിവാക്കിയ നടപടിയില്‍ യാതൊരു ന്യായീകരണവുമില്ല.എത്രയും പെട്ടന്ന് ഈ ജില്ലകളില്‍ അത് ഏര്‍പ്പെടുത്തിന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സുധീരന്‍ അഭ്യര്‍ത്ഥിച്ചു. കുട്ടനാട് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നല്‍കിയ കത്തിലാണ് സുധീരന്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

Top