സഹകരണ സമരത്തില്‍ സഹകരണമില്ലെന്ന് വിഎം സുധീരന്‍; സിപിഎമ്മുമായി യോജിച്ച സമരം വേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സഹകരണ സമരത്തില്‍ ഇടതുപക്ഷവുമായി യോജിച്ച് സമരം ചെയ്യുമെന്നുള്ള ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രഖ്യാപനങ്ങള്‍ തള്ളി വിഎം സുധീരന്‍.

സമാന സമരമെന്നാല്‍ സംയുക്ത സമരമല്ല. ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു. ഭരണത്തില്‍ ബിജെപി ശൈലി വച്ചുപുലര്‍ത്തി സ്വാധീനമില്ലാത്ത ജില്ലാ ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ അവരുമായി സംയുക്ത സമരത്തിനില്ലെന്നും സുധീരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോജിച്ച സമരമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാടാണ് സുധീരന്‍ തള്ളുന്നത്. സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയതും വേറിട്ട് സമരം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് സുധീരന്‍ നിലപാട് വിശദീകരിച്ചത്.

സഹകരണ മേഖലയ്ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹിയിലാണ് സമരം നടത്തേണ്ടതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ സമരവുമായി ബന്ധപ്പെട്ട് യോജിച്ചുള്ള സമരമെന്നാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സൂചിപ്പിച്ചത്.

എന്നാല്‍ സംയുക്ത സമരത്തിനേക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പറഞ്ഞത്. വി എം സുധീരന്‍ അടക്കമുള്ള നേതാക്കളാണ് സമരം യുഡിഎഫ് മുന്നണിയായോ പാര്‍ട്ടി ഒറ്റയ്ക്കോ നടത്തിയാല്‍ മതി എന്ന നിലപാടെടുത്തത്

Top