തിരു:ലഹരിക്കെതിരായ പോരാട്ടത്തില്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സുധീരന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരം രാജാജിനഗര്‍ കോളനിയിലെ അമ്മമാരുടെ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍, പുതിയതായി ഒരാള്‍ പോലും വിനാശകരമായ ലഹരി ഉപയോഗത്തിലേക്ക് വന്നു വീഴാതിരിക്കാന്‍ അമ്മമാര്‍ ജാഗ്രതയുള്ളവാരാകണം. അതിനുള്ള ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മമാര്‍ തന്നെ നേതൃത്വം നല്‍കണം. ദളിതരുടെയും കോളനിവാസികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന വണം. വികസനം താഴെത്തട്ടില്‍ എത്തിക്കുന്നതിനും സാധാരണക്കാര്‍ക്ക് അതിന്റെ ഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.കോളനികളിലെ വീടുകളില്‍ ഒതുങ്ങിക്കൂടുന്ന അമ്മമാര്‍ക്ക് ജൈവകൃഷി, സ്വദേശി ഉല്‍പന്നപരിശീലനം എന്നിവയിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവരുടെ ശാക്തീകരണവും ഇതു വഴി സാധിക്കുമെന്നും സുധീരന്‍ പറഞ്ഞു. തുടര്‍ന്ന് ഗാന്ധിസമാരക നിധിയുടെ നേതൃത്വത്തില്‍ സ്വദേശി ഉല്‍പന്ന പരിശീലനവും നടത്തി.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനില്‍ കുളത്തിങ്കല്‍, കെ.പി.സി.സി. സെക്രട്ടറി മണക്കാട സുരേഷ്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരന്‍, എ.ജി. ശരത്. തമ്പാനൂര്‍ സതീഷ്, ജലീല്‍ മുഹമ്മദ്, എം.എസ്. അനില്‍ എന്നിവര്‍ സംസാരിച്ചു.