ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പുതിയ സബ് കോപാക്ട് സെഡാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ എത്താനൊരുങ്ങുന്ന തങ്ങളുടെ പുതിയ സബ് കോപാക്ട് സെഡാന്റെ പേര് ഫോക്‌സ്‌വാഗണ്‍ അമിയോ എന്നാണ്.
ദില്ലി എക്‌സ്‌പോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഫോക്‌സ്‌വാഗണിന്റെ മൂന്ന് വാഹനങ്ങളിലൊന്നാണ് അമിയോ. ഐ ലവ് എന്നാണതിനര്‍ത്ഥം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്ന വാഹനമാണിത്. ഏതെല്ലാം ഡിസൈനിലും മറ്റും പുതുമയോടെ എത്തുന്ന വാഹനം വിപണിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. എഞ്ചിന്റെയോ മറ്റ് ഘടകങ്ങളുടെയോ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം തങ്ങളുടെ പുതിയ ബീറ്റിലിനെ ഫോക്‌സ് വാഗണ്‍ വിപണിയിലെത്തിച്ചിരുന്നു.