തിരുവനന്തപുരം: അവസാനം പുറത്തിറക്കിയ വോട്ടര്‍പട്ടിക അനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്. ഏറ്റവും കുറവ് വയനാട്ടിലാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ വോട്ടര്‍ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് സ്ത്രി വോട്ടര്‍മാരാണു കൂടുതല്‍.
സംസ്ഥാന ഇക്ഷന്‍ കമ്മിഷന്‍ അവസാനം പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ 2,49,88,498 പേര്‍ക്കാണു വോട്ടവകാശം ഉള്ളത്, ഇതില്‍ 1,29,81,301 സ്ത്രിവോട്ടര്‍മാരും 1,20,07,115 പേര്‍പുരുഷമാരുമാണ്. സ്ത്രിവോട്ടര്‍മാരാണു സംസ്ഥാനത്ത് കൂടുതല്‍.
മലപ്പുറം ജില്ലയാലാണ് ഏറ്റവും കൂടുതല്‍പേര്‍ക്കു വോട്ടവകാശം ഉള്ളത്, 28,76,835 വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയാനാട് ജില്ലയിലാണ്. 5,71,392 വോട്ടര്‍മാര്‍. മലപ്പുറം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ് 25,90,470 വോട്ടര്‍മാര്‍. പത്തനംതിട്ട വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ വോട്ടര്‍മാരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്.
സംസ്ഥാനത്ത് 82 ഭിന്നലിംഗവോട്ടര്‍മാരും ഉണ്ട്. എല്ലാ ജില്ലകളിലും സ്ത്രി വോട്ടര്‍മാരാണു കൂടുതല്‍.