സഹദേവന്‍െറ പ്രസ്താവന: സമരത്തിലേക്ക് അടുപ്പിക്കാത്തതിന്‍െറ ജാള്യത മറച്ചുവെക്കാന്‍ :വി.എസ്

തിരുവനന്തപുരം:മൂന്നാര്‍ സമരം സിഐടിയു നേതാവിന്റെ പ്രസ്താവന നാണക്കേട് മറച്ചുവയ്ക്കാനെന്ന് വിഎസ് പറഞ്ഞു. മൂന്നാര്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍െറ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമരത്തിലേക്ക് അടുപ്പിക്കാത്തതിന്‍െറ ജാള്യത മറക്കാനാണ് ഇത്തരം പ്രസ്താവന നടത്തുന്നതെന്ന് വി.എസ് ആരോപിച്ചു.നേതാക്കന്‍മാരെ സമരസ്ഥലത്തേക്ക് തൊഴിലാളികള്‍ അടുപ്പിക്കാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനുള്ള പ്രചാരണവേലയാണ്. തോട്ടം തൊഴിലാളികള്‍ മൂന്നാറില്‍ നടത്തിയത് ഉജ്ജ്വല സമരമായിരുന്നുവെന്നും വി.എസ്. അച്യുതാനന്ദന്‍ പറ‍ഞ്ഞു.

അയ്യായിരത്തിലേറെ തൊഴിലാളികള്‍ ആരുടെയും പിന്തുണയില്ലാതെ ദിവസങ്ങളോളം സമരം നടത്തിയെന്നു വിശ്വസിക്കാനാവില്ല. തൊഴിലാളികള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ ബന്ധപ്പടുന്നുണ്ടായിരുന്നു. ആരുമായാണ് ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നത് എന്നു സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നായിരുന്നു സഹദേവന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കുന്നതായി സഹദേവന്‍ അറിയിച്ചിരുന്നു. പരാമര്‍ഷത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹദേവന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു‍. ഇത്തരം പ്രസ്താവനകളില്‍നിന്ന് നേതാക്കള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top