മാവോവാദികളുടെ കൊല തെറ്റായ നടപടിയെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവന്തപുരം: മാവോവാദികളെ കൊന്ന നടപടി തെറ്റെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെറ്റായ ആശയ പ്രചാരണം നടത്തുന്നവരെ കൊല്ലരുത്. അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കാനല്ല, കാര്യപ്രാപ്തിയോട് കൂടീ പെരുമാറാനാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വിഎസ് കത്തില്‍ വ്യക്തമാക്കുന്നു.

വ്യാജ ഏറ്റുമുട്ടല്‍ സിപിഐഎം നയമല്ല. കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്. വിവരങ്ങള്‍ മറച്ചുവയ്ക്കപ്പെട്ടത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കുറെയേറെ വസ്തുതകള്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പാകെ വെളിപ്പെടുകയാണ്. അതെല്ലാം ഞെട്ടിക്കുന്നതാണ്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും വ്യാജ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. അതിലെല്ലാം ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐഎം. ആ നയത്തിന് യോജിക്കാത്ത നിലയിലുള്ള ഏറ്റുമുട്ടലാണ് ഇവിടെയുണ്ടായിരിക്കുന്നത്. മാവോയിസ്റ്റുകളുടെ സംരക്ഷകര്‍ ഉന്നതരല്ല. ദലിതരും ആദിവാസികളും അടങ്ങുന്ന ചെറിയ വിഭാഗമാണെന്നത് കൂടി ഓര്‍ക്കണം. അത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വി.എസ് കത്തില്‍ വിശദമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top