വി.എസ് തരംഗം സര്‍ക്കാരിനു തലവേദനയാകുമോ ?മൂന്നാറിന്‍ മക്കളേ വണക്കം;തമിഴ് പറഞ്ഞ് വിഎസ് മൂന്നാറില്‍.സമരം തീരുംവരെ കൂടെ ഇരിക്കുമെന്ന് വി എസ്

മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മൂന്നാറിലെ സമരസ്ഥലത്തെത്തി .വിഎസ്സിനെ ആവേശപൂര്‍വ്വം തൊഴിലാളികള്‍ സ്വീകരിച്ചു . വിഎസ്സിന് മുന്നില്‍ പരാതിയുമായി തൊഴിലാളികള്‍ എത്തി.സമരക്കാരെ വിഎസ് തമിഴില്‍ അഭിസംബോധന ചെയ്തു . സമരം തീരുംവരെ സമരക്കാരുടെ കൂടെ ഇരിക്കുമെന്ന് വി എസ് പ്രഖ്യാപിച്ചു.തൊഴിലാളികളുടെ അടുത്തേയ്ക്കാണ് വിഎസ് ആദ്യം പോയത്. കസേരയിട്ടിരുന്ന് പ്രസംഗം തുടങ്ങി. മൂന്നാറിന്‍ മക്കളേ വണക്കം എന്നു പറഞ്ഞ് തമിഴിലാണ് വിഎസ് പ്രസംഗം തുടങ്ങിയത്.

തൊഴിലാളികളെ വഞ്ചിക്കുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണന്‍ ദേവന്‍ കമ്പനി. മാനേജ്മെന്റ് പ്രതിനിധിയായി തൊഴിലാളിയെ തിര‍ഞ്ഞെടുക്കുന്നതും മാനേജ്മെന്റാണ്. മൂന്നാറിലെ തേയിലയാണ് ലോകത്തെ ഏറ്റവും ഗുണമേന്‍മയുള്ള തേയില. കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന തേയിലയുടെ സിംഹഭാഗവും വില്‍ക്കുന്നത് ടാറ്റയ്ക്കാണ്. ആയിരക്കണക്കിനു തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടിയാണ് സമരരംഗത്തുള്ളത്. ഇവരുടെ ആവശ്യങ്ങളനുസരിച്ച് പ്രശ്നം പരിഹരിക്കാന്‍ കെഡിഎച്ച്പി കമ്പനിയെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാറിനെ കലുഷമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുമെന്നാണ് എല്ലാവരും ആശിക്കുന്നത്. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന 10 ശതമാനം വര്‍ധനയെന്നത് മൂവായിരം രൂപയ്ക്കു താഴയാണ്. കാടത്തം നിറഞ്ഞ നടപടിയാണ് കണ്ണന്‍ദേവന്‍ കമ്പനിയുടേതാണ്. സാധാരണ തൊഴിലാളികള്‍ക്കു പോലും 700–800 കൂലി വാങ്ങുമ്പോള്‍ ഇവിടുത്തെ തൊഴിലാളികള്‍ 238 രൂപ മാത്രം നല്‍കുന്നത്. തുച്ഛമായ കൂലി നല്‍കുന്നത് നീതികരിക്കാനാകില്ല. തോട്ടം തൊഴിലാളികളുടെ പ്രശ്നത്തില്‍ സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതു വരെ ഞാന്‍ ഈ സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നതാണ്..ഇരിക്കുന്നതാണ്..ഇരിക്കുന്നതാണ്…. എന്നു പറഞ്ഞാണ് വിഎസ് പ്രസംഗം അവസാനിപ്പിച്ചത്.

VS moonnar 1
വിഎസിനെതിരെ തൊഴിലാളികളാരും പ്രതിഷേധവുമായി രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമായി. വിഎസിന് വന്‍ സ്വീകരണമാണ് തൊഴിലാളികള്‍ നല്‍കിയത്. വളരെ ആവേശത്തോടെയായിരുന്നു തൊഴിലാളികള്‍ വിഎസിന്റെ വാക്കുകള്‍ കേട്ടത്. പ്രസംഗത്തിനു ശേഷം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വിഎസ് കേട്ടു.

മൂന്നാറിലെ തോട്ടം തൊഴിലാളി സമരം പരിഹരിക്കുന്നതിനായി മന്ത്രിതല ചര്‍ച്ച ഇന്നു കൊച്ചിയില്‍ നടക്കും.വേതന വര്‍ധനവും ബോണസും ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് ഒന്പതാം ദിവസത്തിലേക്ക് കടക്കുകയാണ്.
രാവിലെ 11ന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങുക. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും പങ്കെടുക്കും. മൂന്നാറിലുള്ള പത്തോളം തോട്ടം തൊഴിലാളി നേതാക്കളും കൊച്ചിയിലെത്തുന്നുണ്ട്.
സമരം ഏതു വിധേനയും പരിഹരിക്കാനാണ് ശ്രമമെന്നാണ് സര്‍ക്കാര്‍ നിലാപാട്. എന്നാല്‍ വിട്ടു വീഴ്ചയില്ലാത്ത ഗഉഒജ കന്പനിയുടെ നിലപാടാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നതിന് തടസം.രാവിലെ 11നാണ് വിഎസ് അച്യതാനന്ദന്‍ മൂന്നാറിലെത്തുന്നത്.
ആദ്യം തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമര സ്ഥലത്തേക്കെത്തുന്ന വിഎസ് തുടര്‍ന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര പന്തലിലേക്കും പോകും. വിഎസിന്റെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് തോട്ടം തൊഴിലാളി മേഖല കാണുന്നത്. ഇതിനിടെ ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

കെ.കെ. രമ, ലതിക സുഭാഷ് ഉള്‍പ്പെടെയുള്ളവര്‍ വിഎസിന്റെ അടുത്തെത്തി സംസാരിച്ചു. വിഎസിന്റെ കടന്നു വരവോടെ 200 മീറ്റര്‍ അകലെ സമരപ്പന്തലില്‍ സമരം നടത്തുന്ന എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാരം അപ്രസക്തമായി. വിഎസ്, രാജേന്ദ്രന്റെ സമരപ്പന്തലിലേക്കു വരണമെന്നാണ് സിപിഎം ജില്ലാ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

Top