‘അമ്മ’യ്ക്കെതിരെ വി എസ്; അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും വി എസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ അമ്മയില്‍ ചര്‍ച്ചയാകാത്തതുമായി ബന്ധപ്പെട്ട വിവാദം കത്തിപടരുന്നു. താരസംഘടന അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാത്തത് തെറ്റായ നടപടിയാണെന്ന് വി എസ് പറഞ്ഞു.അമ്മയുടേത് സ്ത്രീ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടാണ് വി എസ് പ്രതികരിച്ചത്.

‘വളരെ തെറ്റായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ നേരെ നടന്ന അക്രമത്തെ വളരെ ശക്തിയായ രീതിയില്‍ എതിര്‍ക്കുകയാണ് വേണ്ടത്.’ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന സംഘടനയുടെ വാര്‍ത്താസമ്മേളനവും നിലപാടുകളും സംഘടനക്കെതിരെ വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ക്കെതിരെയും സംഘടനയുടെ നിലപാടുകള്‍ക്കെതിരെയും ചലച്ചിത്ര രംഗത്തുള്ളവരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു.അമ്മയുടെ യോഗത്തിനുശേഷം നടന്ന വാര്‍ത്താസേളനത്തില്‍ എം.എല്‍.എമാരായ മുകേഷും ഗണേഷ് കുമാറുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇരുവരുടെയും സംസാര രീതിയും വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് വി.എസിന്റെ വിമര്‍ശനം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top