
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ നേതാവ് വി.എസ് വി.എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ വാഗ്ദാന പാലനത്തിന്റെ സാക്ഷ്യങ്ങളൊന്നും പിടിച്ചു കയറാനില്ലാതെ വരുന്ന ഒരു പ്രധാനമന്ത്രിയുടെ കച്ചിത്തുരുമ്പാണ് ഉപഗ്രഹവേധനമെന്നും വി.എസ് പറഞ്ഞു. ഇന്ത്യ മിസൈല്‍ കണ്ടുപിടിച്ചത്താന്‍ അധികാരത്തില്‍ വന്ന ശേഷമാണ് , ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് എന്നൊക്കെ പറഞ്ഞ് അന്‍പത്താറിഞ്ച് നെഞ്ചും വിരിച്ച് നില്‍ക്കാന്‍ നരേന്ദ്രമോദിക്ക് നാണമുണ്ടോ എന്നതല്ല, നമ്മുടെ പ്രശ്നം.
ഓരോ വര്‍ഷവും നിരവധി ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മിസൈലുകളുടെ പരീക്ഷണവുമെല്ലാം നടക്കുന്നുണ്ട്. അത് ഇന്നോ, ഇന്നലെയോ തുടങ്ങിയതുമല്ല. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കാന്‍ കെല്‍പ്പുള്ള ഇന്ത്യക്ക് പേടകത്തിനു പകരം ഒരു ബോംബയക്കാന്‍ പ്രത്യേകിച്ച് നെഞ്ചളവിന്റെയൊന്നും ആവശ്യമില്ലെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വി.എസ് പറഞ്ഞു. മോദിയുടെ പ്രഖ്യാപിത പ്രഖ്യാപനത്തിനു വേണ്ടി ഇന്ത്യ മുഴുവന്‍ കാത്തിരുന്നു. പ്രഖ്യാപനം വന്നപ്പോഴോ? ഇന്നും ഞങ്ങളൊരു റോക്കറ്റയച്ചിരുന്നു.
അത് ഏതോ ഉപഗ്രഹത്തില്‍ ബോംബിട്ടു എന്ന മട്ടിലേ ജനങ്ങള്‍ അതിനെ കണ്ടിട്ടുള്ളു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതായത്, ഈ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, പ്ലാസ്റ്റിക് സര്‍ജറി ആദ്യം നടത്തിയത് ഗണപതിയുടെ കാര്യത്തിലാണ് എന്നിങ്ങനെയുള്ള വലിയ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ പുതിയൊരു അവകാശവാദംകൂടിയെന്നും വിഎസ് അച്യുതാനന്ദന്‍ പരിഹസിച്ചു.