പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്. സംസ്ഥാനത്തെ സ്ത്രീ പീഡനകേസുകളില്‍ പൊലീസ് പ്രതികളുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് വി.എസ് പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചു. പ്രതികളെ രക്ഷിക്കാന്‍ സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക