കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം: വിഎസ്

തിരുവനന്തപുരം :കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം. സര്‍ക്കാരിന് ഉടമസ്ഥാവകാശം ഉണ്ടെങ്കിലും ഭാവിയില്‍ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കയ്യിലാകുമെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ തീരുമാനം സിവില്‍ കേസ് സാധ്യത പരിശോധിക്കാതെയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കൊട്ടാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ കേസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വിഎസ് അറിയിച്ചു.

കോവളം കോട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാൻ ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. കൊട്ടാരവും 64.5 ഏക്കർ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടാണ് കോട്ടാരം കൈമാറുന്നത്. യോഗത്തിൽ ടൂറിസം വകുപ്പിന്‍റെ നിർദ്ദേശം പരിഗണിച്ചാണ് നടപടി.കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതിനെ സിപിഐ എതിർത്തിരുന്നു. സർക്കാർ ഉടമസ്ഥതയിൽ നിർത്തണമെന്നായിരുന്നു സിപിഐ നിലപാട്. തുടർന്നാണ് ഉടമസ്ഥാവകാശം നിലനിർത്തി കൊട്ടാരം കൈമാറാൻ തീരുമാനമായത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top