കോളേജ് നിയമനത്തിനു വെള്ളാപ്പള്ളി കോഴ വാങ്ങുന്നുവെന്ന് വി എസ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോളജ് നിയമനത്തിനു കോഴ വാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എസ്എന്‍ ട്രസ്റ് കോളജുകളിലെ നിയമനത്തില്‍ നിന്ന് നാലു വര്‍ഷം കൊണ്ട് നടേശന്‍ നൂറു കോടി കോഴ വാങ്ങി. ഈഴവരില്‍ ആര്‍ക്കെങ്കിലും കോഴ നല്‍കാതെ നിയമനം നല്‍കിയിട്ടുണ്ടോയെന്നും വിഎസ് ചോദിച്ചു. കണിച്ചുകുളങ്ങരയില്‍ സിപിഎമ്മിന്റെ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കവെയാണ് പരാമര്‍ശങ്ങള്‍. വെള്ളാപ്പള്ളി നടേശന്റെ വസതിക്കു തൊട്ടുസമീപമായിരുന്നു സിപിഎം സെമിനാര്‍ സംഘടിപ്പിച്ചത്.

Top