മലപ്പുറം: കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ വിഎസ് അച്യുതാനന്ദന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിചാരണ ഇപ്പോഴും നടക്കുകയാണ്. കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പറയുന്നില്ല. അമ്മ പെങ്ങള്‍മാര്‍ ഇരിക്കുന്ന വേദിയായതിനാലാണ് കൂടുതല്‍ പറയാത്തതെന്നും വിഎസ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിഎസ് ഇങ്ങനെ പറഞ്ഞത്.
കുറ്റിപ്പുറത്ത് പുലിയെ കൂട്ടിലാക്കിയതാണ്, മലപ്പുറത്തും കൂട്ടിലാക്കും. മോദിയെ പാഠം പഠിപ്പിക്കാന്‍ ഡല്‍ഹിക്ക് പോകാനാണ് പുലിക്ക് താല്‍പര്യമെന്നും ഇത് അതിമോഹമാണെന്നും വിഎസ് പറഞ്ഞുവെച്ചു.തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകുമെന്നും വിഎസ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ത്ഥി നിര്‍ത്തിയിട്ടുണ്ട്. മലപ്പുറത്തുകാര്‍ക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നതെന്നറിയാന്‍ കഴിഞ്ഞു. തോല്‍ക്കാന്‍ വേണ്ടി ബിജെപി കൊണ്ടു നിര്‍ത്തിയ ആ സ്ഥാനാര്‍ത്ഥിയെ ഓര്‍ത്ത് ദുഖമുണ്ടെന്നും ഉള്ളിയെന്ന വ്യാജേനെ ബീഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും വിഎസ് മലപ്പുറത്തെ വേദിയില്‍ പറഞ്ഞു.
മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്നും അത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ മലപ്പുറത്ത് എല്‍ഡിഎഫിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.