![](https://dailyindianherald.com/wp-content/uploads/2016/10/vs_1dih.jpg)
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ തിരുത്തുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. തന്റെ പ്രതികരണം സ്വാശ്രയ വിഷയത്തില്‍ അല്ലായിരുന്നുവെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് എസ്ബിഐ-എസ്ബിടി ലയനമാണെന്ന് കരുതിയാണ് താന്‍ അങ്ങനെ പ്രതികരിച്ചതെന്നും വി.എസ് വിശദീകരിച്ചു. നേരത്തെ വി.എസ്. അച്യുതാനന്ദന്‍െറ അനുകൂല പ്രസ്താവന സമരവേദിയെ പകല്‍ മുഴുവന്‍ ആവേശത്തിലാക്കി. എന്നാല്‍, വൈകിട്ടോടെയുള്ള അദ്ദേഹത്തിന്‍െറ തിരുത്ത് നിരാശയുമുണ്ടാക്കി.സന്ദര്‍ശിക്കാനത്തെിയവരെല്ലാം വി.എസിന്‍െറ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സമരത്തെ അഭിവാദ്യം ചെയ്തിരുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമടക്കം സമരത്തെ പിന്തുണച്ചുള്ള വി.എസിന്‍െറ നിലപാടിനെ സ്വാഗതം ചെയ്ത് പരസ്യപ്രതികരണവും നടത്തിയിരുന്നു. ഈ അനുകൂല സാഹചര്യം മുന്‍ നിര്‍ത്തി തിങ്കളാഴ്ചയിലെ നിയമസഭാ ഇടപെടലുകള്‍ പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നതിനിടെയാണ് വി.എസിന്‍െറ തിരുത്ത് വന്നത്.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ സമരത്തോടുളള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.എസ് പറഞ്ഞിരുന്നു. വി.എസിന്റെ വാക്കുകള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ വിവാദവും തലപൊക്കി. മന്ത്രി ഇ.പി ജയരാജനും എം.ബി രാജേഷ് എംപിയും അടക്കമുളള സിപിഎം നേതാക്കള്‍ വി.എസിനെതിരേ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് വി.എസ് വിശദീകരണം നല്‍കിയത്.
സര്‍ക്കാരും താനും രണ്ട് തട്ടിലാണെന്ന ധാരണയുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും തന്നെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും വി.എസ് വിശദീകരിച്ചു. തന്നെ വിമര്‍ശിച്ച ഇ.പി. ജയരാജനും എം.ബി രാജേഷിനും മറുപടി നല്‍കാനും വി.എസ് മറന്നില്ല. ചിലര്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ തന്നെ കയറെടുത്തുവെന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വി.എസ് തിരുത്ത് നല്‍കുകയായിരുന്നുവെന്നാണ് സൂചന.
തിങ്കളാഴ്ചയോടെ സമരം ശക്തമാക്കാനാണ് യു.ഡി.എഫിന്‍െറ തീരുമാനം. സഭക്കുള്ളിലേക്ക് നിരാഹാരം മാറ്റുന്നതിനെ കുറിച്ചും ആലോചയുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് രാത്രി വൈകിയും തീരുമാനമായിട്ടില്ല.നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിന്‍െറയും ഹൈബി ഈഡന്‍െറയും ആരോഗ്യസ്ഥിതി മോശമായി. മൂന്നു മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തുകയും സ്പീക്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകാനാണ് ഇരുവരുടെയും തീരുമാനം.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/